പത്തനംതിട്ട: മാര്‍ക്സിസ്റ്റ് അക്രമത്തിനെതിരേ മഹാത്മാഗാന്ധി സ്മൃതിദിനമായ ഇന്നലെ പത്തനംതിട്ടയില്‍ നടന്ന ബഹുജന ധര്‍ണ്ണയില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു.
മാര്‍ക്സിസ്റ്റ് അക്രമ വിരുദ്ധസമിതിയുടെ നേതൃത്വത്തില്‍ ടൗണ്‍ഹാളിന് സമീപം സംഘടിപ്പിച്ച ധര്‍ണ്ണ ബിജെപി ദേശീയ നിര്‍വ്വാഹകസമിതിയംഗം പി.കെ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ആഗോള ഭീകര സംഘടനയായ ഐഎസിന്റെ കേരളപ്പതിപ്പായി സിപിഎം അധപതിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഐഎസ് എന്ന ഭീകര സംഘടനയ്ക്ക് ഭരണകൂടത്തിന്റെ പിന്തുണ ഇല്ല. എന്നാല്‍ കേരളത്തില്‍ സര്‍ക്കാരിന്റെ പിന്തുണയോടെയാണ് സിപിഎം മനുഷ്യകശാപ്പ് നടത്തുന്നത്. ഇതാണ് ഇവര്‍ തമ്മിലുള്ള വ്യത്യാസം. രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ അവകാശം നഷ്ടപ്പെട്ട സിപിഎമ്മിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കണം. മാവോയിസ്റ്റുകള്‍ക്കൊപ്പം മാര്‍ക്സിസ്റ്റ് ഭീകരന്മാര്ക്കെതിരായും തണ്ടര്‍ബോള്‍ട്ട് പോലെയുള്ള സേനകളെ ഉപയോഗപ്പെടുത്തണം. മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തിലാണ് മനുഷ്യക്കുരുതി നടക്കുന്നത്. ബിജെപി പ്രവര്‍ത്തകരെ കുടുംബത്തോടെ ഉന്മൂലം ചെയ്യുക എന്നതാണ് സിപിഎമ്മിന്റെ ലക്ഷ്യം.
വെട്ടിക്കൊലപ്പെടുത്തുന്നതിനോടൊപ്പം ബിജെപി പ്രവര്‍ത്തകരുടെ കുടുംബങ്ങളെ ചുട്ടുകൊല്ലുകയും ചെയ്യുന്നു. ഒരുവശത്തുകൂടി സംഘപരിവാര്‍ പ്രവര്‍ത്തകരെ ഇല്ലായ്മ ചെയ്യുമ്പോള്‍ മറുഭാഗത്ത് നൂണപ്രചരണമാണ് ഇവര്‍ നടത്തുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന് പ്രസംഗിച്ച വേദിക്കരികില്‍ ബോംബെറിഞ്ഞെന്ന നുണയും മുഖ്യമന്ത്രിയടക്കമുള്ളവര്‍ ആവര്‍ത്തിച്ചു. എന്നാല്‍ സിപിഎം പ്രവര്‍ത്തകന്റെ കൈയിലിരുന്ന ബോംബാണ് പൊട്ടിയതെന്ന് ജനങ്ങള്‍ മനസ്സിലാക്കിക്കഴിഞ്ഞു.
സംസ്ഥാനത്ത് നിയമ വാഴ്ചയില്ലാതെ അരാജകത്വത്തിന്റെ നാളുകളിലേക്കാണ് പോകുന്നത്. പോലീസ് സിപിഎമ്മിന്റെ രാഷ്ട്രീയ അജണ്ട നടപ്പാക്കുന്നവരായി മാറിക്കഴിഞ്ഞു. സിപിഎം അക്രമത്തിന് പിന്നാലെ നിരപരാധികളായ സംഘപരിവാര്‍ പ്രവര്‍ത്തകരെ പോലീസ് വ്യാപകമായി കള്ളക്കേസില്‍ കുടുക്കുന്നു. നാട്ടിലെ ക്രമസമാധാനം പരിപാലിക്കാന്‍ ഭരണകൂടം പരാജയപ്പെട്ടിരിക്കുന്നു. ഇതിനെതിരേ ജന മനസാക്ഷി ഉണര്ന്നുവരണമെന്നും അദ്ദേഹം പറഞ്ഞു.
ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ.വിജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കേരളത്തില്‍ ഇതുവരെ നടന്നിട്ടുള്ള രാഷ്ട്രീയ കൊലപാതകങ്ങളിലും 90 ശതമാനത്തിലും ഒരു ഭാഗത്ത് സിപിഎമ്മാണെന്നു അദ്ദേഹം പറഞ്ഞു. ലോകത്ത് കമ്മ്യൂണിസ്റ്റ് ചരിത്രം പരിശോധിച്ചാല്‍ ലക്ഷക്കണക്കിന് സാധാരണക്കാരായ ജനങ്ങളെ കൊന്നൊടുക്കിയ പാരമ്പര്യമാണ് അവര്‍ക്കുള്ളത്. മാര്‍ക്സിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആയുധം താഴെവെക്കാനിടയില്ല. അത്തരത്തിലാണ് പാര്‍ട്ടി അണികളെ പാകപ്പെടുത്തിയിരിക്കുന്നത്. കൊലപാതക രാഷ്ട്രീയം അവരുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു. അനുഭവങ്ങളില്‍ നിന്നും സിപിഎം പാഠം പഠിക്കാത്തതാണ് ഖേദകരം. അവരുടെ ദേശ വിരുദ്ധ നിലപാട് കാരണം ജനപിന്തുണ കുറഞ്ഞുവരുന്നു.
35 വര്‍ഷം ഭരിച്ച പശ്ചിമ ബംഗാളില്‍ ഇപ്പോള്‍ ഒരു ചെങ്കോടി ഉയര്‍ത്താന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. പിണറായി വിജയന് മുഖ്യമന്ത്രിയായതോടെ കേരളത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ ഒരു ഉന്മാദാവസ്ഥയിലാണ്. രാജ്യം പ്രതിസന്ധികളില്പെട്ടപ്പോഴെല്ലാം പിന്നില്‍ നിന്ന് കുത്തിയ പാരമ്പര്യമാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസ് വിഭാഗ് സഹകാര്യവാഹ് ആര്.പ്രദീപ് അദ്ധ്യക്ഷതവഹിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ അഡ്വ.കെ.ഹരിദാസ്, ആര്‍എസ്എസ് ജില്ലാ സംഘചാലകന്മാരായ അഡ്വ.പി.കെ.രാമചന്ദ്രന്, ഉപാസന നാരായണന്, ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ അശോകന്‍കുളനട തുടങ്ങിയവര്‍ പ്രസംഗിച്ചു. വിഎച്ച്പി ജില്ലാ അദ്ധ്യക്ഷന്‍ അഡ്വ.പി.എസ്.നരേന്ദ്രനാഥ് സ്വാഗതവും ബിഎംഎസ് ജില്ലാ സെക്രട്ടറി ജി.സതീഷ്കുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: