മണ്ണാര്‍ക്കാട്: വര്‍ഷങ്ങളായി സ്വകാര്യവ്യക്തി കൈയടക്കി വച്ചിരുന്ന കോട്ടപ്പുറം മൂന്നാം വാര്‍ഡിലെ പൊതുകുളം ബിജെപി പ്രവര്‍ത്തകര്‍ പ്രതീകാത്മകമായി പിടിച്ചെടുത്തു. 22 സെന്റ് വിസ്തൃതിയുള്ള കുളമാണ് പിടിച്ചെടുത്തത്. മുക്കാല്‍ ഭാഗത്തോളം മണ്ണിട്ട് മൂടി തെങ്ങ്, കവുങ്ങ്, വാഴ കൃഷിചെയ്യുകയായിരുന്നു. പൊതു ജലാശയങ്ങളെ സംരക്ഷിക്കുന്നതിന് പകരം ഇത്തരം സ്വകാര്യ കയ്യേറ്റങ്ങള്‍ക്കെതിരെ ബന്ധപ്പെട്ടവര്‍ നിസംഗത പുലര്‍ത്തുകയാണ്,.
കുളംസര്ക്കാര് ഏറ്റെടുത്ത് പൂര്‍വ്വ സ്ഥിതിയിലാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കും ബന്ധപ്പെട്ടവര്‍ക്കുമുള്ള ഭീമ ഹര്‍ജ്ജി പരിസരവാസികളിള് നിന്ന് ജന: സെക്രട്ടറി സി.എസ്. ശ്രീജിത്ത് ഏറ്റുവാങ്ങി.എം.ജയശങ്കര്‍, ചന്ദ്രന് കൂടാംതൊടി, സുരേഷ്,മണികണ്ഠന്,പ്രസന്നന് കളരിക്കല്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: