തൃത്താല:വള്ളുവനാട് ഹിന്ദുമത പരിഷത്ത് നാലാമത് ചതുര്‍ത്ഥ സമ്മേളനം സമാപിച്ചു. സമാപനദിവസം ക്ഷേത്രങ്ങള്‍ നവോത്ഥാനകേന്ദ്രങ്ങള്‍ എന്നവിഷയത്തില്‍ ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന എക്സിക്യൂട്ടിവ് അംഗം വെള്ളിനേഴി നാരായണന് പ്രഭാഷണം നടത്തി.
സനാതനധര്‍മ്മം വര്‍ത്തമാനകാലഘട്ടത്തില്‍ എന്ന വിഷയത്തില്‍ കേരളസംസ്ഥാന സന്ന്യാസി സഭാ സെക്രട്ടറി സ്വാമി പ്രഭാകരാനന്ദ സരസ്വതി പ്രഭാഷണം നടത്തി.വൈസ് പ്രസിഡന്റ് കെ.പി.നാരായണന് അധ്യക്ഷതവഹിച്ചു.സ്വാമി ശങ്കരയോഗാനന്ദ സരസ്വതി,ദണ്ഡിസ്വാമി ഭാരതി മഹാരാജ്,സ്വാമി ദര്‍ശനാനന്ദ സരസ്വതി,രവീന്ദ്രന്വെളിച്ചപ്പാട്,സമിതി പ്രസിഡന്റ് ടി.കെ. വിനയഗോപാലന്, സെക്രട്ടറി കെ.പി. ഹരിദാസ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: