കാഞ്ഞാര്‍: കുടയത്തൂര്‍ ഗവ: ന്യൂഎല്‍പി സ്‌കൂളിന് സമീപം വനം വകുപ്പിന്റെ തേക്കിന്‍ തോട്ടത്തില്‍ തീപിടിച്ചു. ഇന്നലെ ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. മലങ്കര ജലാശയത്തിന് സമീപം മങ്കൊമ്പ് കാവിന്റെ ഭാഗത്തേക്കുള്ള റോഡിനോട് ചേര്‍ന്നാണ് തീപിടുത്തം ഉണ്ടായത്.
ഒരേക്കറോളം ഭാഗം തീ പിടുത്തത്തില്‍ കത്തി നശിച്ചു.
മൂലമറ്റത്തു നിന്നുമെത്തിയ ഫയര്‍ഫോഴ്‌സ് സംഘം നാട്ടുകാരുടെ സഹായത്തോടെ തീ അണച്ചു.
















