കട്ടപ്പന: കേരളത്തില്‍ സി പി എം നടത്തിക്കൊണ്ടിരിക്കുന്ന വ്യാപകമായ അക്രമം പൊതു സമൂഹത്തിന് വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. ബി ഗോപാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. മാര്‍ക്‌സിസ്റ്റ് അക്രമവിരുദ്ധ ജനകീയ സമിതിയുടെ ആഭിമുഖ്യത്തില്‍ കട്ടപ്പനയില്‍ സംഘടിപ്പിച്ച ധര്‍ണ്ണയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പിഞ്ചു കുഞ്ഞുങ്ങളെ പോലും വെറുതെ വിടാത്ത ഭീകര അക്രമത്തിന് പോലീസ് ഒത്താശ ചെയ്ത് കൊടുക്കുന്നു .പാലക്കാട് വീട്ടമ്മയെ വരെ ചുട്ടുകൊന്നിട്ടും നാവ് പണയം വെച്ചിരിക്കുന്ന സാംസ്‌കാരിക നായകര്‍ പ്രതികരിക്കുന്നില്ല.
ഒരു കാലഘട്ടത്തില്‍ സാഹിത്യകാരന്‍മാര്‍ സിപിഎം ന്റെ തടവറയിലായിരുന്നു.എന്നാല്‍ പതുക്കെ ആ സ്ഥിതി മാറി. പെരുംനുണകള്‍ അഴിച്ച് വിട്ട് കൊലപാതകത്തെ വരെ ന്യായീകരിക്കുന്നവര്‍ക്ക് കാലത്തിനു മുമ്പില്‍ മറുപടി പറയേണ്ടി വരും.അക്രമത്തിലൂടെ സംഘപരിവാറിന്റെ വളര്‍ച്ച തടയുവാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുഐക്യവേദി സംസ്ഥാന ജന. സെക്രട്ടറി ആര്‍.വി ബാബുവാണ് ധര്‍ണ ഉദ്ഘാടനം ചെയ്തത്.
ബിജെപി ജില്ലാ പ്രസിഡന്റ് ബിനു ജെ കൈമള്‍,ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് പി.ആര്‍ ഹരിദാസ്, ആര്‍എസ്എസ് സഹപ്രാന്ത പ്രചാരക് പ്രമുഖ് കെ.ഗോവിന്ദന്‍കുട്ടി, സമ്പര്‍ക് കാര്യവാഹ് സി.കെ രാധാകൃഷ്ണന്‍, വിഭാഗ് പ്രചാരക് ഗോവിന്ദന്‍, ബിജെപി സംസ്ഥാന കമ്മറ്റിയംഗം ശ്രീനഗരി രാജന്‍, ജില്ലാജനറല്‍ സെക്രട്ടറിമാരായ കെ.എസ് അജി, ഷാജി നെല്ലിപ്പറമ്പില്‍, ബിഎംഎസ് ജില്ലാ സെക്രട്ടറി സിബി വര്‍ഗീസ്, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് കെ കുമാര്‍ , കെ എന്‍ ഷാജി, എസ്. പത്മഭൂഷണ്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിന് പ്രവര്‍ത്തകര്‍ ധര്‍ണ സമരത്തില്‍ അണിനിരന്നു.
















