കൊയിലാണ്ടി: പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹനായ ഗുരുചേമഞ്ചേരി കുഞ്ഞിരാമന്‍ നായരെ ബാലഗോകുലം അനുമോദിച്ചു. ഗുരുവിന്റെ ചേലിയയിലെ വീട്ടിലെത്തിയാണ് ബാലഗോകുലം പ്രവര്‍ത്തകര്‍ അനുമോദനം അറിയിച്ചത്.
ബാലഗോകുലം സംസ്ഥാന നിര്‍വ്വാഹകസമിതി അംഗം ടി.പി. രാജന്‍ ഗുരുവിനെ പൊന്നാട അണിയിച്ച് ആദരിച്ചു. സംസ്ഥാന സെക്രട്ടറി കെ. മോഹന്‍ദാസ്, സംസ്ഥാന സമിതി അംഗം എം. സത്യന്‍, മേഖലാകാര്യദര്‍ശി രാധാകൃഷ്ണന്‍ ഉണ്ണികുളം, ഖജാജി പി. കൈലാസ്‌കുമാര്‍, ഗോപാലകൃഷ്ണന്‍, സി.പി. ജിതേഷ് തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.
















