തൊടുപുഴ: നഗരത്തിലെ പ്രമുഖ കോളേജിലെ വിദ്യാര്‍ത്ഥികള്‍ കഞ്ചാവുമായി പിടിയില്‍. അരിക്കുഴ പാറക്കടവ് നടുത്തൊട്ടിയില്‍ സഞ്ചയ് (20), ചിറ്റൂര്‍ അപ്പാമലയില്‍ അമല്‍ബാബു (20) എന്നിവരാ
ണ് പിടിയിലായത്. പെരുമ്പള്ളിച്ചിറയിലെ സ്വകാര്യ ഹോസ്റ്റലില്‍ നിന്നും ശനിയാഴ്ച വൈകിട്ട് 6.30യോടെയാണ് 30 ഗ്രാം കഞ്ചാവുമായി വിദ്യാര്‍ത്ഥികള്‍ കുടുങ്ങുന്നത്. കേളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് എത്തിച്ച് നല്‍കുന്ന കണ്ണിയിലെ മുഖ്യ അംഗങ്ങളാണ് പിടിയിലായവര്‍ എന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. തൊടുപുഴ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി വി ബിജു, റേഞ്ച് ഇന്‍സ്‌പെക്ടര്‍ സെബാസ്റ്റിന്‍, അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഫ്രാന്‍സിസ്, ഉദ്യോഗസ്ഥരായ സുഭാഷ്, പ്രകാശ്, അജിത്ത് കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് കേസ് പിടികൂടിയത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇരുവരും കുടുങ്ങുന്നത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി. അതേ സമയം ഇടവെട്ടിയില്‍ നിന്നും കഴിഞ്ഞ ദിവസം അറസ്റ്റിലായ പൊടിമോനെ കോടതി റിമാന്‍ഡ് ചെയ്തു. നഗരത്തിലെ കോളേജുകളിലും സ്‌കൂളുകളിലും ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ ലഹരി വിരുദ്ധ ബോധവത്കരണ ക്‌ളാസുകള്‍ സംഘടിപ്പിക്കുമെന്ന് ഡെപ്യട്ടി എക്‌സൈസ് കമ്മീഷണര്‍ കെ
എ നെല്‍സണ്‍ പറഞ്ഞു. താന്‍ നേരിട്ടെത്തുന്ന ക്‌ളാസുകളില്‍ കുട്ടികള്‍ക്കൊപ്പം, അധ്യാപകര്‍, മാതാപിതാക്കള്‍ എന്നിവരെയും പങ്കെടുപ്പിച്ച് കൊണ്ട് സമ്പൂര്‍ണ്ണ ബോധവത്കരണമാണ് നടത്താന്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
















