തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനം രാജിവെയ്‌ക്കണമെന്ന ലിപിഎം നിര്‍ദ്ദേശം ലക്ഷ്മി നായര്‍ തള്ളി. രാജിവെക്കാന്‍ തയ്യാറല്ലെന്ന് ലക്ഷ്മി നായര്‍ വ്യക്തമാക്കി. സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തി പരിഹാരം കണ്ടെത്താന്‍ താന്‍ തയ്യാറാണെന്നും അവര്‍ പറഞ്ഞു.
ഇതിന് പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്നും മാറി നില്‍ക്കേണ്ട ആവശ്യമില്ല. കോളേജ് തുറപ്പിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകും ഇതിനായി വേണ്ടി വന്നാല്‍ കോടതിയെ സമീപിക്കും.
വിഷയത്തില്‍ തീരുമാനമെടുക്കാന്‍ ് അക്കാദമി ഡയറക്ടര്‍ നാരായണന്‍ നായരെ എകെജി സെന്ററിലേക്ക് സിപിഎം നേതൃത്വം വിളിച്ചു വരുത്തിയിരുന്നു നാരായണന്‍ നായര്‍ക്കൊപ്പം മുന്‍ എംഎല്‍എ കോലിയക്കോട് കൃഷ്ണന്‍ നായരും എകെജി സെന്ററില്‍ എത്തിയിരുന്നു.
ലക്ഷ്മി നായരെ അഞ്ച് വര്‍ഷത്തേക്ക് ഡീബാര്‍ ചെയ്ത് സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ തീരുമാനം പുറത്തുവന്നതിന് പിന്നാലെയാണ് വിഷയത്തില്‍ തീരുമാനമെടുക്കാന്‍ നാരായണന്‍ നായരെ എകെജി സെന്ററിലേക്ക് വിളിച്ചു വരുത്തിയത്.
















