കോഴിക്കോട്: ഭരണത്തിന്റെ തണലില്‍ കേരളത്തില്‍ വ്യാപകമായും കണ്ണൂരില്‍ പ്രത്യേകിച്ചും സിപിഎം നടത്തുന്ന അക്രമ-കൊലപാതക പരമ്പരകളില്‍ പ്രതിഷേധിച്ച് മഹാത്മജിയുടെ രക്തസാക്ഷിദിനമായ നാളെ മാനാഞ്ചിറ സ്‌ക്വയറില്‍ ബഹുജന സത്യഗ്രഹം സംഘടിപ്പിക്കും. രാവിലെ 10 മണിക്ക് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്ന സത്യഗ്രഹസമരത്തില്‍ ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു മുഖ്യപ്രഭാഷണം നടത്തും. പ്രതിഷേധ കാവ്യാലാപനവും കണ്ണൂര്‍ അക്രമങ്ങളെ തുറന്നുകാട്ടുന്ന സി.ഡി പ്രദര്‍ശനവും ഉണ്ടായിരിക്കും.
















