പാലക്കാട്: നിയമന നടപടികളോ അച്ചടക്ക നടപടികളോ അല്ലാതെ ഓഡിറ്റിന്റെ പേരിലോ മറ്റ് നടപടിക്രമങ്ങളുടെ പേരിലോ വിരമിക്കല്‍ ആനുകൂല്യം അകാരണമായി തടയരുതെന്ന് സംസ്ഥാനമനുഷ്യാവകാശ കമ്മീഷന്.
മലബാര്‍ ദേവസ്വം ബോര്‍ഡില്‍ നിന്നും എക്സിക്യൂട്ടീവ് ഓഫീസറായി വിരമിച്ച കൊടുന്തിരപ്പുള്ളി സ്വദേശി കെ.എം.രാമചന്ദ്രന് നായര്‍ക്ക് മൂന്നുമാസത്തിനകം അര്‍ഹതപ്പെട്ട എല്ലാ ആനുകൂല്യങ്ങളും നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന് അംഗം കെ.മോഹന്‍കുമാര്‍ ഉത്തരവില്‍ ആവശ്യപ്പെട്ടു.
ബാദ്ധ്യതാരഹിത സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കണമെന്ന് പറഞ്ഞ് തനിക്ക് അര്‍ഹതപ്പെട്ട ഗ്രാറ്റുവിറ്റി നല്‍കുന്നതിന് കാലതാമസം വരുത്തുന്നു എന്ന പരാതിയിലാണ് ഉത്തരവ്.
കമ്മീഷന് ദേവസ്വം ബോര്‍ഡ് സെക്രട്ടറിയില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടിരുന്നു.പരാതിക്കാരന് 2012 ഏപ്രില്‍ ഒന്നു മുതല്‍ പെന്ഷന് അനുവദിച്ചിട്ടുണ്ടെന്ന് വിശദീകരണത്തില്‍ പറയുന്നു.
പരാതിക്കാരന് ജോലിചെയ്ത ക്ഷേത്രങ്ങളിലെ ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍ മാത്രമേ ബാദ്ധ്യതാരഹിത സര്‍ട്ടിഫിക്കേറ്റ് നല്കാന് കഴിയുകയുള്ളുവെന്നും വിശദീകരണത്തിലുണ്ട്.
എന്നാല്‍ 2010 ഫെബ്രുവരി 15 വരെ വിരമിച്ചവര്‍ക്ക് നിയമം ബാധകമായിരുന്നില്ലെന്ന് പരാതിക്കാരന് അറിയിച്ചു.
ബാദ്ധ്യതാരഹിത സര്‍ട്ടിഫിക്കേറ്റിന്റെ കാര്യം ബോര്‍ഡ് യോഗത്തില്‍ തീരുമാനിച്ചത് നടപടിക്രമം പാലിച്ചല്ല.
പരാതിക്കാരന് ഒരു സര്‍ട്ടിഫിക്കേറ്റിന്റെ പേരില്‍ ആനുകൂല്യം നല്‍കാത്തത് തെറ്റാണെന്നും പരാതിക്കാരന് ബാദ്ധ്യതാരഹിത സര്‍ട്ടിഫിക്കേറ്റ് മൂന്നുമാസത്തിനകം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: