ആലപ്പുഴ: മത്സ്യഫെഡ് ചെയര്മാന് വി.ദിനകരന് തീരദേശ മേഖലയില്‍ വര്‍ഗ്ഗീയ വേര്‍തിരിവ് ഉണ്ടാക്കി സ്ഥാനത്ത് അള്ളി പിടിച്ചിരിക്കാന്‍ ശ്രമിക്കുന്നുവെന്ന് മത്സ്യതൊഴിലാളി ഫെഡറേഷന് ജനറല്‍ സെക്രട്ടറി പി.പി ചിത്തരഞ്ജന്. അഡ്മിനിട്രേറ്റീവ് ഭരണത്തിലൂടെ കടന്നു വന്ന് അന്നത്തെ മുഖ്യമന്ത്രിയെ സ്വാധീനിച്ച് കുറുക്കുവഴിയിലൂടെ അധികാരത്തില്‍ വന്നയാളാണ് ദിനകരന്.
കസേര നിലനിര്‍ത്താന്‍ എന്ത് ചെയ്യാനും മടിക്കാത്തയാളാണ് ദിനകരന്. കടലോരത്ത് ജാതി കാര്‍ഡ് ഇറക്കി ചേരിതിരിവുണ്ടാക്കാതെ രാജിവെച്ച് പുറത്തു പോകണം. എംഡിക്കെതിരെ കുഞ്ഞാട് പ്രയോഗം നടത്തി മന്ത്രി മേഴ്സികുട്ടിയമ്മയെ അപമാനിച്ചിരിക്കുകയാണ്.
ഭരണ സമിതി പിരിച്ചുവിട്ട് സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ചിത്തരഞ്ന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: