ആലപ്പുഴ: മാര്‍ക്സിസ്റ്റ് അക്രമ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ പീഡിത നിധി ഉദ്ഘാടനം ചെയ്തു. സിപിഎം പീഡനങ്ങള്‍ക്ക് ഇരയായവര്‍ക്ക് നല്കുന്ന സഹായധനത്തിന്റെ ജില്ലാതല നിധിശേഖരണം പഴവങ്ങാടി മുസ്ലിം മഹല്ല് അസോസിയേഷന് പ്രസിഡന്റ് ടി. എ. വാഹിദ് ജനകീയ സമിതി ജില്ലാ സംയോജകനും ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യനുമായ എസ്. ജയകൃഷ്ണന് തുക കൈമാറിയാണ് ഉദ്ഘാടനം ചെയ്തത്.
ബിജെപി ജില്ലാ സെക്രട്ടറി എല്‍.പി. ജയചന്ദ്രന്, ആലപ്പുഴ മണ്ഡലം പ്രസിഡന്റ് ജി. വിനോദ്കുമാര്‍, കെ.പി. പരീക്ഷിത്ത്, വി.സി. സാബു, ആര്. കണ്ണന്, സി. ഉദയകുമാര്‍, എ.ഡി. പ്രസാദ്കുമാര്‍, ഗിരീഷ്, വിവേക് സേഠ്, രാജീവ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: