തലശ്ശേരി: സിപിഎം ക്രിമിനല്‍ സംഘങ്ങളുടെ ഭീഷണിയെ തുടര്‍ന്ന് ഇന്നലെ സ്കൂള്‍ പ്രവര്‍ത്തിച്ചില്ല. നങ്ങാറത്ത് പീടികക്കടുത്ത് എല്‍കെജി മുതല്‍ പത്താം ക്ലാസ് വരെയുള്ള അടിയോടി വക്കീല്‍ സ്മാരക ടാഗോര്‍ വിദ്യാപീഠത്തിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ ദുര്‍ഗ്ഗതിയുണ്ടായത്. കഴിഞ്ഞദിവസം സിപിഎം പൊതുയോഗത്തിനടുത്ത് സ്ഫോടനം നടത്തിയത് ബിജെപിക്കാരാണെന്ന പ്രചാരണത്തിന് ശക്തിപകരാനാണ് സ്കൂള്‍ പരിസരത്ത് ബോംബും വാളുകളും ഉയര്‍ത്തിക്കാട്ടിക്കൊണ്ട് സിപിഎം ക്രിമിനല്‍ സംഘം കൊച്ചുകുട്ടികളെയുള്പ്പെടെ ഭീഷണിപ്പെടുത്തി തിരിച്ചയച്ചത്. സിപിഎം ഭീഷണിയെ തുടര്‍ന്ന് ഇന്നലെ സ്കൂളിന് അവധി നല്കി. സിപിഎമ്മിന്റെ തരംതാണ നടപടി നാട്ടുകാര്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്. സംഭവത്തില്‍ സംഘപരിവാര്‍ സംഘടനാ നേതാക്കള്‍ പ്രതിഷേധിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: