പയ്യാവൂര്‍: കേരളത്തിലെ കര്‍ഷകര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുവാനും കര്‍ഷകരുടെ ന്യായമായ അവകാശങ്ങള്‍ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തണമെന്നും അവയ്ക്ക് പരിഹാരം ലഭിക്കുവാനും കര്‍ഷകരും കര്‍ഷക മക്കളും ആവശ്യങ്ങള്‍ കാര്‍ഡില്‍ എഴുതി പ്രധാനമന്ത്രിക്ക് പോസ്റ്റ് ചെയ്യുന്നു. തലശേരി അതിരൂപതാ കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നിവേദനം സമര്‍പ്പിക്കാനായി ഓരോ യൂണിററിന്റെയും നേതൃത്വത്തില്‍ ലക്ഷം കാര്‍ഡുകള്‍ പ്രധാനമന്ത്രിക്ക് അയയ്ക്കുന്നു. അതിരുകാക്കുന്ന ‘ജവാനും’ കതിരുകാക്കുന്ന ‘കിസാനും’ തുല്യമായി സംരക്ഷിയ്ക്കപ്പെടണം, ചെറുകിട നാമമാത്ര കര്‍ഷകരുടെ അഞ്ച് ലക്ഷം രൂപ വരെയുള്ള കാര്‍ഷിക കാര്‍ഷികേതര കടങ്ങള്‍ പൂര്‍ണ്ണമായും എഴുതിത്തള്ളുക , മുഴുവന്‍ ചെറുകിട കര്‍ഷകര്‍ക്കും ഇരുപതുലക്ഷം രൂപ വരെ പലിശരഹിത ഭവന വായ്പ അനുവദിക്കുക, സാമൂഹ്യ വനവല്ക്കരണത്തിന്റെ ഭാഗമായി കര്‍ഷകരുടെ കൃഷിയിടത്തില്‍ വളരുന്ന മുഴുവന്‍ വൃക്ഷങ്ങള്‍ക്കും ഇന്‍സന്റീവ് നല്‍കുക, വന്യമൃഗങ്ങളെ വനത്തിനുള്ളില്‍ സംരക്ഷിക്കുക, എ.പി.എല്‍.ബി.പി.എല്‍ പരിഗണന കൂടാതെ മുഴുവന്‍ കര്‍ഷകര്‍ക്കും ന്യായവിലയില്‍ റേഷന്‍ ലഭ്യമാക്കുക, കര്‍ഷക മക്കളുടെ ഉപരിവിദ്യാഭ്യാസത്തിന് പലിശരഹിത ലോണ്‍ ലഭ്യമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് കത്ത് അയയ്ക്കുന്നത്. ഇതിനു മുന്നോടിയായി റിപ്പബഌക് ദിനത്തില്‍ എടൂരില്‍ നടന്ന ചടങ്ങില്‍ കത്തോലിക്കാ കോണ്‍ഗ്രസ് രക്ഷാധികാരിയും തലശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പുമായ മാര്‍: ജോര്‍ജ് ഞരളക്കാട്ട് പ്രധാനമന്ത്രിക്ക് അയയ്ക്കുന്ന നിവേദനത്തില്‍ ഒപ്പുവച്ച് ഫാക്സ് അയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: