Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വാസുദേവന്‍ നമ്പൂതിരി ഇനി ജ്വലിക്കുന്ന ഓര്‍മ്മ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2017, 09:57 pm IST
inAlappuzha

ഹരിപ്പാട്: ക്ഷേത്രമതില്‍ക്കെട്ടിലെ വേദ മന്ത്രോച്ചാരണങ്ങള്‍ക്കിടയില്‍ നിന്ന് സാമൂഹ്യ പരിഷ്‌ക്കരണത്തിനുവേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് നടുവിലേക്ക് കടന്നുവന്ന മണ്ണാറശാല വാസുദേവന്‍ നമ്പൂതിരി ഇനി ജ്വലിക്കുന്ന ഓര്‍മ്മ. അടിയന്തരാവസ്ഥയുടെ കറുത്ത ദിനങ്ങളിലെ സമര വീര്യത്തിന്റെ മുഖം ഇനി സംഘപ്രവര്‍ത്തകരില്‍ കരുത്തായി അവശേഷിക്കും.

അടിയന്തരാവസ്ഥയ്‌ക്കെതിരെ ത്യാഗോജ്ജ്വലമായ സമരം നടത്തിയ വാസുദേവന് കൊടിയ മര്‍ദ്ദനം ഏറ്റുവാങ്ങേണ്ടിവന്നു. 1975 ജൂണ്‍ 25ന് അടിയന്തരാവസ്ഥ നിലവില്‍ വന്നപ്പോള്‍ അതിനെതിരെ ഹരിപ്പാട് പോലീസ് സ്റ്റേഷന് മുന്നില്‍ സംഘം പ്രവര്‍ത്തകരുമായി ചേര്‍ന്ന് നാളീകേരം ഉടച്ചതാണ് നമ്പൂതിരിയുടെ പേരിലുള്ള കുറ്റം.

ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം ഉറക്കെ വിളിച്ചത് പോലീസുകാരെ പ്രകോപിപ്പിച്ചു. അന്നുരാത്രി ഹരിപ്പാട് എസ്‌ഐ കാട്ടാക്കട ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം മണ്ണാറശാല ഇല്ലത്തെത്തി വാസുദേവന്‍ നമ്പൂതിരിയെ പിടിച്ചുകൊണ്ടുപോയി. അവിടെ ക്രൂരമായ മര്‍ദ്ദനം. അന്നുരാത്രി മറ്റ് സംഘം പ്രവര്‍ത്തകരെയും കയറ്റി പോലീസ് വണ്ടി ആലപ്പുഴ സബ്ബ് ജയിലിലേക്ക് പോയി. പതിനെട്ട് ദിവസം നമ്പൂതിരി ജയിലില്‍ കിടന്നു. തുടര്‍ന്ന് ജയില്‍ മോചിതനായി.

ഒരാഴ്ചയ്‌ക്കുശേഷം പോലീസ് വീണ്ടും മണ്ണാറശാല ഇല്ലത്തെത്തി അന്തര്‍ജ്ജനത്തിന്റെയും പിഞ്ചുമക്കളുടെയും മുന്നില്‍ നിന്ന് വാസുദേവന്‍ നമ്പൂതിരിയെ പിടിച്ചുകൊണ്ടുപോയി. ഹരിപ്പാട്ട് നിന്നും നമ്പൂതിരിയെ തിരുവനന്തപുരം ജയിലിലേക്കാണ് കൊണ്ടുപോയത്. ഹരിപ്പാട് നാരായണന്‍കുട്ടി, പള്ളിപ്പാട് പങ്കജാക്ഷന്‍, അയ്യപ്പന്‍ എന്നിവരേയും പോലീസ് പിടികൂടി. 10 മാസം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കിടന്നു.

18 മാസത്തെ ജയില്‍വാസത്തിന് നമ്പൂതിരിയുടെ സമരവീര്യത്തെ കെടുത്താനായില്ല. ആര്‍എസ്എസിന്റെ ശക്തനായ ശാഖാ പ്രവര്‍ത്തകനായി തുടര്‍ന്നും പ്രവര്‍ത്തിച്ചു.

മണ്ണാറശാല സ്‌ക്കൂളിലെ വിദ്യാഭ്യാസത്തിനു പുറമെ സംസ്‌കൃതവും ഇംഗ്ലീഷും വശത്താക്കിയിരുന്നു. മണ്ണാറശാല ക്ഷേത്രത്തിലെ പൂജാകാര്യങ്ങള്‍ കഴിഞ്ഞുള്ള ബാക്കി മുഴുവന്‍ സമയവും ശാഖാ പ്രവര്‍ത്തനത്തിനാണ് നീക്കി വച്ചിരുന്നത്.

മണ്ണാറശാല കാവിലെ ശാസ്താ ക്ഷേത്രത്തിന് മുന്നിലാണ് വൈകുന്നേരങ്ങളില്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ ശാഖാ പ്രവര്‍ത്തനം നടത്തിയിരുന്നത്. പിന്നീട് അത് ക്ഷേത്രത്തിന് വെളിയിലേക്ക് മാറ്റി. ജയിലില്‍ കിടന്നപ്പോഴും അവിടെ സമാന ചിന്താഗതിക്കാരെ ചേര്‍ത്ത് വാസുദേവന്‍ നമ്പൂതിരി ശാഖ നടത്തിയിരുന്നു. ജയിലില്‍ പ്രാര്‍ത്ഥനയും പൂജയും നടത്താനും നമ്പൂതിരി സമയം കണ്ടെത്തിയിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുഎസിൽ വച്ച് രാഹുൽ പറഞ്ഞത് ഒന്നും ഏറ്റില്ല ; ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷനെ അഭിനന്ദിച്ച് ഡൊണാൾഡ് ട്രമ്പ് ; അമേരിക്ക മാതൃകയാക്കണമെന്നും നിർദേശം

Kerala

വഖഫ് വിഷയം: സിപിഎം മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, സര്‍ക്കാരിന് വിമര്‍ശനം

Kerala

കേരളത്തിലെ മുസ്ലിങ്ങള്‍ക്കിടയില്‍ യാഥാസ്ഥിക, മൗലിക ചിന്താഗതികള്‍ ശക്തമായി, പുറത്തുകടക്കാന്‍ മുസ്ലിങ്ങള്‍ ആത്മപരിശോധന നടത്തണം: ശശി തരൂര്‍

Kerala

കാര്‍ തടഞ്ഞുനിര്‍ത്തി കരാറുകാരനെ നടുറോഡില്‍ മര്‍ദിച്ച സംഭവം: 3 പ്രതികള്‍ അറസ്റ്റില്‍

Kerala

‘ ഞാൻ പറഞ്ഞത് ചെറിയ വാക്കല്ലായിരുന്നോ , ക്ഷമിച്ചുകൂടായിരുന്നോ ‘ ; കരഞ്ഞ് വിളിച്ച് ജാന്‍മണി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്കു വിറ്റെന്ന യുവതിയുടെ പരാതി: ഭര്‍ത്താവിനെതിരെ പോക്സോ വകുപ്പും ചുമത്തി

ബെഞ്ചമിന്‍ നെതന്യാഹു(ഇടത്ത്) ജെ.ഡി. വാന്‍സ് (നടുവില്‍) സുവെല്ല ബ്രോവര്‍മാന്‍ (വലത്ത്)

ഒരു ഇസ്ലാമിക ആധിപത്യത്തിലേക്ക് ബ്രിട്ടന്‍ നീങ്ങുന്നു എന്ന് പറഞ്ഞത് നെതന്യാഹു മാത്രമല്ല; ജെ.ഡി.വാന്‍സും സുവെല്ല ബ്രോവര്‍മാനും ഇതു തന്നെ പറഞ്ഞു

ഭരണം മികവുറ്റതാക്കി കാര്യക്ഷമത കൂട്ടാന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പരിശീലനം

യുപിയിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും

തൃശൂരില്‍ കോഴിഫാമില്‍ നിന്നും വൈദ്യുതാഘാതമേറ്റ് അസം സ്വദേശികളായ തൊഴിലാളികളായ ദമ്പതികള്‍ മരിച്ചു

ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത ജയ്ഷ് ഇ ഭീകരാസ്ഥാനം പാകിസ്ഥാൻ നിർമ്മിച്ചുകൊടുത്തു

ഓണം ടൂറിസം വാരാഘോഷത്തിന്റെ കൊടിമര യാത്രയ്‌ക്ക് അത്യുജ്വല സ്വീകരണം ഒരുക്കി നേമം മണ്ഡലം

ഗതാഗതക്കുരുക്ക് കാരണം താമരശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.