മുഹമ്മ: സോഷ്യല്‍ ഫോറസ്റ്ററി വകുപ്പിന്റെ തണല്‍ മരങ്ങള്‍ തീയിട്ടുനശിപ്പിച്ചു. ആലപ്പുഴ – തണ്ണീര്‍മുക്കം റോഡില്‍ മുഹമ്മ ജങ്ഷന് വടക്ക് ഭാഗത്ത് സിഎംഎസ് സ്കൂളിന് സമീപം സഞ്ചാരികള്‍ക്ക് തണലേകി നിന്ന കൂറ്റന്‍ അക്കേഷ്യ മരങ്ങളാണ് ബുധനാഴ്ച രാത്രി സാമൂഹ്യ വിരുദ്ധര്‍ തീയിട്ട് നശിപ്പിച്ചത്. ഏകദേശം 30 വര്‍ഷത്തെ പഴക്കമുള്ള മരങ്ങളാണിവ. തീ പടര്‍ന്നതോടെ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. കഴിഞ്ഞ വര്‍ഷവും ഇത്തരത്തില്‍ മരങ്ങള്‍ക്ക് തീയിട്ട സംഭവമുണ്ടായി. റോഡരികിലെ പുറംപോക്ക് ഭൂമി കയ്യേറുന്നതിന്റെ ഭാഗമായാണ് തീ ഇടുന്നതെന്നാണാക്ഷേപം. ഫോറസ്റ്റ് ഉദ്യോഗസ്ഥന്റെ വീടിന് മുന്വളത്താണ് ഈ അതിക്രമം നടന്നത്. രാത്രിയുടെ മറവിലാണ് ഇത്തരം സംഭവങ്ങള്‍ അരങ്ങേറുന്നത്. വീടുകളുടെ മുന്‍വശത്തെ മരങ്ങള്‍ തീയിട്ട് ഉണക്കിയ ശേഷം അപകട ഭീഷണി ഉള്ളതായി കാണിച്ച് ഫോറസ്റ്റിന്റെ അനുവാദത്തോടെ തടിവ്യാപാരികള്‍ മുറിച്ച് മാറ്റുന്നതായും പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: