കണ്ണൂര്‍: കണ്ണൂര്‍ താണയില്‍ ദളിത് യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ എസ്ഡിപിഐ ശ്രമം. താണ മുനിസിപ്പല്‍ ക്വാര്‍ട്ടേഴ്സിലെ ശിവരാമന്റെ മകന് കെ.വിജിത്തിനെയാണ് എസ്ഡിപിഐ സംഘം വെട്ടിപ്പരിക്കേല്പിച്ചത്. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ താണ ജംഗ്ഷനില്‍ വെച്ചാണ് അക്രമം നടന്നത്. ഇരുമ്പ് വടി, വാള് എന്നിവ കൊണ്ടുള്ള അക്രമത്തില്‍ കൈകള്‍ക്കും കാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ വിജിത്തിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമം നടന്ന് ദിവസങ്ങളായെങ്കിലും ഇതുവരെ ഒരാളെ പോലും അറസ്റ്റ് ചെയ്തിട്ടില്ല. പ്രദേശത്തെ സിസി ടിവികളില്‍ പ്രതികളെക്കുറിച്ച് വ്യക്തമായ വിവരങ്ങളുണ്ടെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: