തൊടുപുഴ: വെള്ളിയാമറ്റം നാലാം വാര്‍ഡിലെ പഞ്ചായത്ത് മെമ്പര്‍ ബിജെപിയില്‍ ചേര്‍ന്നു. റിപ്പബ്ലിക്ക് ദിനത്തില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പങ്കെടുത്ത ഊര് മൂപ്പന്മാരുടെ യോഗത്തിലാണ് രാജുകുട്ടപ്പന് ബിജെപില്‍ ചേര്‍ന്നത്. മേത്തൊട്ടിയില്‍ നടന്ന യോഗത്തില്‍ കുമ്മനം രാജുകുട്ടപ്പനെ ഷാള്‍ അണിയിച്ച് ബിജെപിയിലേക്ക് സ്വാഗതം ചെയ്തു.
അഞ്ച് തവണ വാര്‍ഡിലേക്ക് മത്സരിച്ച രാജു കഴിഞ്ഞ തവണ സ്വതന്ത്രനായി മത്സരിച്ചാണ് വിജയിച്ചത്. ഒരുകോടിയുടെ ബംബര്‍ ലോട്ടറി അടിച്ചിട്ടും തന്റെ ജീവിത രീതിയില്‍ മാറ്റം വരുത്താതെയുള്ള ശൈലി നാട്ടുകാര്‍ക്കിടയില്‍ പ്രശംസപിടിച്ച് പറ്റിയിരുന്നു. ബിജെപി ജില്ലാ പ്രസിഡന്റ് ബിനു ജെ കൈമള്‍, ജന. സെക്രട്ടറി കെ എസ് അജി, തൊടുപുഴ മണ്ഡലം പ്രസിഡന്റ് റ്റി എസ് രാജന്, വൈസ് പ്രസിഡന്റ് സുരേഷ് കണ്ണന്, ജന. സെക്രട്ടറിമാരായ കെ എം സിജു, എസ് പത്മഭൂഷണ്‍, മുനിസിപ്പല്‍ പ്രസിഡന്റ് സിനിമോന്‍, വെള്ളിയാമറ്റം പഞ്ചായത്ത് പ്രസിഡന്റ് ഗിരീഷ് പൂമാല, വാര്‍ഡ് മെമ്പര്‍മാരായ രാജു കുട്ടപ്പന്, പ്രമോദ് തുടങ്ങിയവരും പങ്കെടുത്തു.
















