ചെന്നൈ: കൂടംകുളം ആണവോര്‍ജ നിലയത്തിലെ രണ്ടാം യൂണിറ്റ് ഉടന്‍ തന്നെ വാണിജ്യാടിസ്ഥാനത്തില്‍ വൈദ്യുതി ഉത്പാദിപ്പിച്ചു തുടങ്ങുമെന്ന് ഡയറക്ടര്‍ ആര്.എസ്. സുന്ദര്‍ അറിയിച്ചു.
ആയിരം മെഗാവാട്ട് വൈദ്യുതിയാണ് രണ്ടാം യൂണിറ്റ് ഉത്പാദിപ്പിക്കുക. കഴിഞ്ഞയാഴ്ച സമ്പൂര്‍ണശേഷി കൈവരിച്ച സാഹചര്യത്തിലാണ് വാണിജ്യ അടിസ്ഥാനത്തില്‍ ഉത്പാദനം ആരംഭിക്കുന്നതെന്നും സുന്ദര്‍ വെളിപ്പെടുത്തി.
രണ്ടാം യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങുന്നതോടെ അത് ചരിത്ര സംഭവമാകും. കൂടംകുളത്തെ ആദ്യ യൂണിറ്റ് ഇതു വരെ 13.197 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചു. ഇതു വഴി ആയിരം കോടിയുടെ വരുമാനമുണ്ടായി. രണ്ടാം യൂണിറ്റ് വൈദ്യുതി ഉത്പാദനം തുടങ്ങുന്നതോടെ രാജ്യത്തെ മൊത്തം ആണവ വൈദ്യുതി ഉത്പാദനം 6780 മെഗാവാട്ടായി ഉയരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: