പാലക്കാട്: പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പ്രകാരം കേരളത്തിന് ലഭിക്കേണ്ട വെള്ളം കിട്ടാത്തതില്‍ പ്രതിഷേധിച്ച് കര്‍ഷക സംഘടനകളുടെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ ചരക്ക് വാഹനങ്ങള്‍ തടഞ്ഞു. ഇതോടെ തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേയ്ക്കുള്ള ചരക്ക് നീക്കം സ്തംഭിച്ചു.
ഗോവിന്ദാപുരം, ഗോപാലപുരം, നടുപ്പുണി, മീനാക്ഷിപുരം ചെക്ക് പോസ്റ്റുകളിലാണ് കര്‍ഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ചരക്ക് വാഹനങ്ങള്‍ തടയുന്നത്. ഗോപാലപുരത്തും മിന്നാക്ഷിപുരത്തും കേരളത്തില്‍ നിന്നും തമിഴ്നാട്ടിലേയ്ക്കുള്ള വാഹനങ്ങളും തടഞ്ഞു. സ്ത്രീകളും കുട്ടികളുമടക്കം റോഡില്‍ നിരന്നിരുന്നായിരുന്നു സമരം.
പറമ്പികുളം -ആളിയാര്‍ പദ്ധതി പ്രകാരം ജനുവരി മാസത്തില്‍ കേരളത്തിന് കിട്ടേണ്ടത് 340 ക്യുസെക്സ് വെള്ളമാണ്. എന്നാല്‍ 80 മുതല്‍ 100 ക്യുസെക്സ് ജലം മാത്രമാണ് ഈ മാസം നല്‍കിയിരിക്കുന്നത്. ആവശ്യത്തിന് ജലം ലഭിക്കാത്തത് കുടിവെള്ളത്തെയും കാര്‍ഷിക മേഖലയേയും പ്രതികൂലമായി ബാധിച്ചു.
കരാര്‍ പ്രകാരം വെള്ളം കിട്ടിയില്ലെങ്കില്‍ വരും ദിവസങ്ങളില്‍ സമരം മറ്റ് ചെക്ക് പോസ്റ്റുകളില്‍ കൂടി വ്യാപിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: