തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ സര്‍വകലാശാല ഉപസമിതിയുടെ അന്തിമ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും. നാളെ ചേരുന്ന പ്രത്യേക സിന്‍ഡിക്കേറ്റ് യോഗം റിപ്പോര്ട്ടിന്മേലുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കും.
വിദ്യാര്‍ഥികളുടെ പരാതികള്‍ കഴമ്പുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ലോ അക്കാദമിയിലെ ഹാജര്‍, ഇന്റേണല്‍ മാര്‍ക്ക് എന്നിവ നല്കുന്നതില് ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ റെസ്റ്റോറന്റില്‍ അടിമകളെപ്പോലെ തങ്ങളെക്കൊണ്ട്പണിയെടുപ്പിക്കാറുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ ഉപസമിതിക്ക് മൊഴി നല്കി. പണിയെടുത്തില്ലെങ്കില്‍ ഇന്റേണല്‍ മാര്‍ക്ക് കുറയ്ക്കുമെന്നും വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടിരുന്നു. ഇന്റേണല്‍ മാര്‍ക്കുമായി ബന്ധപ്പെട്ട രേഖകള്‍ സമിതി പരിശോധിച്ചു.
ലക്ഷ്മി നായരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരം ഇന്ന് പതിനേഴാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിരിക്കുന്ന വാഗ്ദാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: