അഹമ്മദാബാദ്: റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ചു ഗുജറാത്ത് സര്‍ക്കാര്‍ 439 തടവുകാരെ മോചിപ്പിക്കുന്നു. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയുടെ ഓഫീസ് ഇതുസംബന്ധിച്ച ഔദ്യോഗിക വാര്‍ത്താകുറിപ്പ് പുറത്തിറക്കി.
മാനുഷികപരിഗണന മുന്‍നിര്‍ത്തിയാണു സര്‍ക്കാര്‍ കുറ്റവാളികള്‍ക്കു മാപ്പുനല്ക്കുന്നത്. 12 വര്‍ഷം തടവുശിക്ഷ പൂര്‍ത്തിയാക്കിയ 21 സ്ത്രീകളുള്‍പ്പെടെ 243 കുറ്റവാളികളെയും ജയില്‍ ശിക്ഷയുടെ 75 ശതമാനം പൂര്‍ത്തിയാക്കിയ 110 കുറ്റവാളികളെയും റിപ്പബ്ളിക് ദിനത്തില്‍ മോചിപ്പിക്കുമെന്നു സര്‍ക്കാര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
കഴിഞ്ഞ പത്തുവര്‍ഷമായി പരോളില്‍ പോകാത്ത 65 വയസ് പൂര്‍ത്തിയായ പുരുഷന്മാര്, അഞ്ചു വര്‍ഷം ശിക്ഷ പൂര്‍ത്തിയായതും 60 വയസ് കഴിഞ്ഞതുമായ സ്ത്രീകള്‍ എന്നിവരെ മോചിപ്പിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: