കൊച്ചി: ഡിജിപി സ്ഥാനത്തു നിന്ന് നീക്കിയതിനെതിരെ ടിപി സെന്‍കുമാര്‍ നല്കിയ അപ്പീല്‍ ഹര്‍ജി ഹൈക്കോടതി തള്ളി. നേരത്തെ ഇതേയാവശ്യം ഉന്നയിച്ച് സെന്‍കുമാര്‍ നല്കിയ ഹര്‍ജി സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ തള്ളിയിരുന്നു. ഇതു ചോദ്യം ചെയ്തു സെന്‍കുമാര്‍ നല്കിയ അപ്പീലിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. രണ്ടു വര്‍ഷമെങ്കിലും പദവിയില്‍ തുടരാത്ത ഒരുദ്യോഗസ്ഥനെ മാറ്റരുതെന്ന പോലീസ് ആക്ടിലെ വ്യവസ്ഥയ്ക്കു വിരുദ്ധമായാണ് തന്നെ മാറ്റിയതെന്നും സ്റ്റേറ്റ് സുരക്ഷാ കമ്മിഷനുമായി കൂടിയാലോചിക്കാതെയുള്ള നടപടി നിയമപരമല്ലെന്നും സെന്‍കുമാര്‍ വാദിച്ചെങ്കിലും അത്
അംഗീകരിക്കാതെയാണ് ഡിവിഷന് ബെഞ്ചിന്റെ തീരുമാനം. പൊതുജന താല്പര്യം മുന്നിറുത്തിയുള്ളതാണ് പോലീസ് ഉദ്യോഗസ്ഥനെ രണ്ടു വര്‍ഷമെങ്കിലും ഒരു പദവിയില്‍ തുടരാന്‍ അനുവദിക്കണമെന്ന വ്യവസ്ഥ എന്നും മറിച്ച് ഉദ്യോഗസ്ഥന്റെ സൗകര്യത്തിനല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹര്‍ജി പരിഗിക്കവെ സെന്‍കുമാറിനെ മാറ്റിയതു നിയമപരമായാണെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്.
പുറ്റിംഗല്‍ വെടിക്കെട്ട് ദുരന്തക്കേസിലും ജിഷ വധക്കേസിലും പോലീസ് സ്വീകരിച്ച നടപടികള്‍ സര്‍ക്കാരിന്റെ പ്രതിഛായക്ക് കളങ്കമുണ്ടാക്കി. പുറ്റിംഗല്‍ ദുരന്തത്തെ തുടര്‍ന്ന് കൊല്ലം കമ്മിഷണര്‍, ചാത്തന്നൂര്‍ അസി. കമ്മിഷണര്‍, പരവൂര്‍ സിഐ എന്നിവരെ അച്ചടക്ക നടപടിയുടെ ഭാഗമായി സസ്പെന്‍ഡ് ചെയ്യാന്‍ ആഭ്യന്തര വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി 2016 ഏപ്രില്‍ 13 ന് ഫയലില്‍ എഴുതി. മേയ് 26 ന് ഈ കുറിപ്പ് മുഖ്യമന്ത്രിയും കണ്ടു.
എന്നാല്‍ സമയബന്ധിതമായി നടപടിയെടുക്കുന്നതിനു പകരം ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണ് സെന്‍കുമാര്‍ സ്വീകരിച്ചത്. അച്ചടക്ക നടപടി സ്ഥലം മാറ്റത്തിലൊതുക്കിയെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. ജിഷ വധക്കേസിനെ സെന്‍സേഷണല്‍ കേസ് എന്ന നിലയില്‍ സെന്‍കുമാര്‍ കൈകാര്യം ചെയ്തില്ല. രണ്ട് സംഭവങ്ങളിലും സെന്‍കുമാര്‍ സ്വീകരിച്ച നടപടികളിലെ അതൃപ്തി കണക്കിലെടുത്താണ് അദ്ദേഹത്തെ മാറ്റിയതെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.
ഡിജിപിയെ മാറ്റാന്‍ സ്റ്റേറ്റ് സുരക്ഷാ കമ്മിഷനുമായി
കൂടിയാലോചിക്കണമെന്ന് പൊലീസ് ആക്ടില്‍ വ്യവസ്ഥയില്ലെന്നും ഡി.ജി.പി പദവിയില്‍ നിന്ന് മാറ്റിയെങ്കിലും സെന്‍കുമാറിന്റെ ശമ്പള സ്കെയിലില്‍ മാറ്റമില്ലെന്നുമുള്ള സര്‍ക്കാരിന്റെ വാദവും ഹൈക്കോടതി പരിഗണിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: