തിരുവനന്തപുരം: ലോ അക്കദമി വിഷയവുമായി ബന്ധപ്പെട്ട് വിദ്യാഭാസ മന്ത്രി വിളിച്ചു ചേര്‍ത്ത ചര്‍ച്ച പ്രഹസനമെന്ന് എബിവിപി. മാനേജ്മെന്റുമായി മുന്‍കൂട്ടി തയാറാക്കിയ അജണ്ടയുടെ ഭാഗമായാണ് ചര്‍ച്ച നടന്നത്. ഇതില്‍ പ്രതിഷേധിച്ച് എബിവിപി ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോയി.
പ്രിന്‍സിപ്പലിന്റെ രാജി എന്ന ആവശ്യം അംഗീകരിക്കുന്നത് വരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് സംസ്ഥാന സെക്രട്ടറി പി.ശ്യാം രാജ് അറിയിച്ചു. വീണ്ടും ജിഷ്ണുമാരെ സൃഷ്ടിക്കാനുള സര്‍ക്കാര്‍ നയത്തിനെതിരായി എബിവിപി സംസ്ഥാന വ്യാപകമായി സമരം വ്യാപിപ്പിക്കുമെന്നും പി.ശ്യാം രാജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: