പാലക്കാട്: നഗരസഭയുടെ കരട് മാസ്റ്റര്‍പ്ലാനുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുമെന്ന് കൗണ്‍സില്‍യോഗം.
അടുത്തമാസം 17വരെ ബഫര്‍സോണില്‍ ഉള്‍പ്പെട്ട രണ്ട്, 52 വാര്‍ഡുകളിലെ പ്രദേശവാസികളുടെ പരാതികള്‍ സ്വീകരിക്കും. യാക്കരപുഴയോരത്തെ വീടുകളെയും ബഫര്‍സോണില്‍ നിന്നും ഒഴിവാക്കണമെന്ന ആവശ്യവും ഉയര്‍ന്നു. ഇതുസംബന്ധിച്ച പരാതികള്‍ നഗരസഭ പ്രത്യേക സബ്കമ്മിറ്റി പരിശോധന നടത്തുകയും തുടര്‍ന്ന് കൗണ്‍സില്‍ യോഗം ഭേദഗതി വരുത്തി അംഗങ്ങളുടെ അംഗീകാരത്തോടെ മാത്രമേ ടൗണ്‍ പ്ലാനിങ് വിഭാഗത്തിന് കരട് കൈമാറുകയുള്ളൂവെന്ന് ചെയര്‍പേഴ്സണ്‍ അറിയിച്ചു. അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ഒലവക്കോട് രമാദേവി പാര്‍ക്കിന്റെ പണിപൂര്‍ത്തിയായതായും,കോട്ടമൈതാനം നവീകരണത്തിന് 27ന് ടെണ്ടര്‍ വിളിക്കുമെന്നും വൈസ് സി.കൃഷ്ണകുമാര്‍ പറഞ്ഞു.
കെഎസ്ആര്‍ടിസി ലിങ്ക് റോഡില്‍ പ്രവര്‍ത്തിക്കുന്ന മദ്യഷോപ്പിന്റെ ലൈസന്‍സ് പുതുക്കി നല്‍കേണ്ടയെന്നും തീരുമാനമായി.
പിഎംഎവൈ പദ്ധതി പ്രകാരം നടക്കുന്ന സര്‍വ്വേയില്‍ കൗണ്‍സില്‍ അംഗങ്ങളെ അറിയിക്കണമെന്ന് കൗണ്‍സില്‍ യോഗത്തില്‍ ആവശ്യമുയര്‍ന്നു. കഴിഞ്ഞകാലങ്ങളില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ സര്‍വ്വേ നടത്തിയതില്‍ അപാകതകള്‍ ഉണ്ടെന്നും അംഗങ്ങള്‍ പറഞ്ഞു.
ആയതിനാല്‍ രണ്ടാംതവണ സര്‍വ്വേ നടത്തുമെന്നും സാഹചര്യത്തില്‍ കൗണ്‍സിലര്‍മാര്‍ നിര്‍ദേശിക്കുന്ന രണ്ടുപേര്‍ ആയിരിക്കും വാര്‍ഡുകളില്‍ സര്‍വേ നടത്തുകയെന്ന് ചെയര്‍പേഴ്സണ്‍ അറിയിച്ചു.
റോഡരികില്‍ മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ പോലീസിന്റെ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് കത്തുനല്കാനും യോഗം തീരുമാനിച്ചു.
ചെയര്‍പേഴ്സണ്‍ പ്രമീളാ ശശിധരന് അധ്യക്ഷതവഹിച്ചു.വൈസ് ചെയര്മാന് സി.കൃഷ്ണകുമാര്‍, മോഹന്‍ബാബു, കെ.ഭവദാസ്,പി.എം ഹബീബ, കെ.സെയ്തലവി, കുമാരി സംസാരിച്ചുകരട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: