ഇടുക്കി: വാഹനത്തില്‍ കടത്താന്‍ ശ്രമിച്ച പത്ത് ലക്ഷം രൂപയുടെ ഏലയ്ക്ക വാണിജ്യഇന്റലിജന്സ് വിഭാഗം പിടികൂടി. ചൊവ്വാഴ്ച രാത്രി എട്ടിന് ബോഡിമെട്ട് ചെക്ക് പോസ്റ്റില്‍ വച്ചാണ് പിക്ക് വാനില്‍ കയറ്റി തമിഴ്നാട്ടിലേക്ക് കടത്താന്‍ ശ്രമിച്ച 650 കിലോ ഏലയ്ക്ക പിടികൂടിയത്. വാഹനത്തില്‍ മൂന്ന് പേരുണ്ടായിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ ബോഡി സ്വദേശി രാജായുടെ ഉടമസ്ഥതിയുള്ളതാണ് ഏലയ്ക്കയെന്ന് കണ്ടെത്തി. 12 ചാക്കകളിലായാണ് ഏലയ്ക്ക സൂക്ഷിരുന്നത്. സംഭവത്തില്‍ രണ്ടരലക്ഷം രൂപ പിഴയൊടുക്കാന്‍ വാണിജ്യനികുതി വിഭാഗം നിര്‍ദ്ദേശിച്ചു. പിഴയൊടുക്കിയതിന് ശേഷം ഏലയ്ക്ക വിട്ട് നല്കി. വാണിജ്യ ഇന്റലിജന്‍സ് വിഭാഗം അസിസ്റ്റന്റ് കമ്മീഷണര്‍ സി.പി മക്കാറിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നാണ് കള്ളക്കടത്ത് സംഘം പിടിയിലായത്. അന്വേഷണത്തിന് ഉദ്യോഗസ്ഥരായ ജോര്‍ജ് വര്‍ഗീസ്, ബെന്‍സണ്‍ എന്നിവര്‍ നേതൃത്വം നല്കി.
















