ഇടുക്കി: ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള മാലിന്യം അഴുതയാറ്റില്‍ കുന്നുകൂട്ടുന്നു.ഇപ്പോള്‍ മാലിന്യക്കൂമ്പാരമായി മാറിയിരിക്കുകയാണ് അഴുതയാര്‍.
കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ള സംഘം അഴുതയാറിന്റെ പരിസര പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. അഴുതയാറിലെ ഈ മാലിന്യം പമ്പയാറിലെത്തി കുട്ടനാട്ടിലേക്ക് എത്തുന്ന സ്ഥിതിയാണ് ഉണ്ടാകുന്നത്. കുട്ടാനാട്ടിലും ആലപ്പുഴയിലുമുള്ള കൃഷിയിടങ്ങളിലും ശുദ്ധജലങ്ങളിലും ഈ മാലിന്യം എത്തുന്നു.
താറാവുകള്‍ കൂട്ടമായി ഇവിടെ ചത്തുപൊന്തുന്നത് ഇത്തരത്തിലുള്ള മാലിന്യം മൂലമാണെന്നാണ് കണ്ടെത്തല്‍. പമ്പാനദിയുടെ കൈവഴികളില്‍ പ്രധാനപ്പെട്ട അഴുതയാര്‍ സംരക്ഷിക്കുന്നതിന് ജില്ലാ ഭരണകൂടം നടപടികള്‍ സ്വീകരിക്കണമെന്ന് കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. കുമ്മനത്തിനൊപ്പം ബിജെപി നേതാക്കളായ ബിനു ജെ കൈമള്‍, കെ.എസ് അജി എന്നിവരുമുണ്ടായിരുന്നു.
















