ലക്നൗ: യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ഒരുങ്ങി 95 വയസ്സുകാരി ജല്‍ ദേവി. ആഗ്രയിലെ ഖയ്രാഗഢ് മണ്ഡലത്തില്‍ മല്‍സരിക്കാന്‍ ഇവര്‍ നാമനിര്‍ദ്ദേശ പത്രിക നല്കി. ഇവരുടെ മകന് രാംനാഥ് ശിഖര്വാറും മത്സരരംഗത്തുണ്ട്.
സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് ഇവര്‍ മത്സരിക്കുന്നത്. വീല്‍ ചെയറിലെത്തിയാണ് നാമനിര്‍ദ്ദേശപത്രിക നല്‍കിയത്. അഴിമതിക്കെതിരെ പോരാടുക, വികസനത്തിന് പുതിയ ദിശാബോധം നല്‍കുക എന്നിവയാണ് തന്റെ ലക്ഷ്യമെന്ന് ഇവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: