വാഷിങ്ടണ്‍: സൗത്ത് കരോലിന ഗവര്‍ണര്‍ നിക്കി ഹാലിയെ ഐക്യരാഷ്ട്രസഭയിലെ സ്ഥാനപതിയാക്കാന്‍ അമേരിക്കന്‍ സെനറ്റിന്റെ അംഗീകാരം. ക്യാബിനറ്റ് റാങ്കോടെയാണ് ഇന്ത്യാക്കാരിയായ നിക്കിയുടെ നിയമനം. ആദ്യമായാണ് ഒരു ഇന്ത്യാക്കാരിയ്ക്ക് ഈ അംഗീകാരം ലഭിക്കുന്നത്.
നൂറംഗ സഭയില്‍ 96 പേരുടെ പിന്തുണയോടെയാണ് നിക്കിയെ സ്ഥാനപതിയായി തെരഞ്ഞെടുത്തത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ഉയര്‍ന്ന് വരുന്ന നേതാവാണ് ഇവര്‍. അമേരിക്കയിലെ ഒരുസംസ്ഥാനത്ത് ഗവര്‍ണറായി നിയോഗിക്കപ്പെടുന്ന ആദ്യ ഇന്ത്യാക്കാരിയും. രണ്ടാംവട്ടം ഗവര്‍ണറായി സേവനം അനുഷ്ഠിക്കുന്നതിനിടെയാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇവര്‍ക്ക് പുതിയ പദവി നല്‍കിയത്.
ട്രംപ് ഉന്നത സ്ഥാനങ്ങളിലേക്ക് അവരോധിക്കുന്ന ഇന്ത്യയില്‍ നിന്നുളള അഞ്ചാമത്തെ വ്യക്തിയാണ് സിക്കുകാരിയായ നിക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: