പുലര്‍ച്ചെ പള്ളിവികാരി സാജു പള്ളി തുറാക്കാനെത്തിയപ്പോഴാണ് കഞ്ഞിനെകണ്ടത്. പള്ളിയില്‍ തിരുന്നാളിന്റെ മുന്നോരുക്കതിന്റെ ഭാഗമായ ദിവ്യബലി നടക്കുന്നതിനാല്‍ പള്ളിയില്‍ പുലര്‍ച്ചെ ആളുകള്‍ ഉണ്ടാവുമെന്നുള്ള ധാരണയാലാവാം കുട്ടിയെ പള്ളിയില്‍ ഉപേക്ഷിച്ചതെന്ന് പള്ളി വികാരി അറിയിച്ചു.
തെരുവുനായ ശല്യം രൂക്ഷമായ ഈ പ്രദേശത്ത് കുട്ടിയെ ജീവനോടെ രക്ഷിക്കാനായത് ദൈവ കൃപയാലാണെന്നും വികാരി അറിയിച്ചു. തുടര്‍ന്ന് പനമരം പോലീസ് അധികാരികളെ വിവരം ധരിപ്പിക്കുകയും തുടര്‍ന്ന് പനമരം എസ്‌ഐ വസന്തകുമാറും, ഹെഡ്‌കോണ്‍സ്റ്റബിള്‍ സുരേന്ദ്രന്‍, സിപിഒ പ്രസാദ് തുടങ്ങിയവര്‍ സംഭവസ്ഥലത്തെത്തി കുട്ടിയെ ഏറ്റെടുത്തു. തുടര്‍ന്ന് മാനന്തവാടി ജില്ലാആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞ് ആരോഗ്യവാനാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കുട്ടിയെ സി.ഡബ്ല്യി.യു.സി ഏറ്റെടുക്കും.















