തിരുവനന്തപുരം: കേരളത്തിന് രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ ലഭിക്കാതെ പോകുന്നത് ആഭ്യന്തരവകുപ്പിന്റെ വീഴ്ചകൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഐഎഎസ്-ഐപിഎസ് ചേരിപ്പോര് കാരണം കൃത്യസമയത്ത് മെഡല്‍ പട്ടിക സംബന്ധിച്ച ഫയല്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ലെന്നും ഇതിന്റെ ഉത്തരവാദി ആഭ്യന്തരവകുപ്പാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. രണ്ടാഴ്ചയോളമാണ് ഫയല്‍ ആഭ്യന്തരവകുപ്പില്‍ കെട്ടികിടന്നത്. കേരളത്തിന് ഇത് നാണക്കേടാണെന്നും ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യഥാസമയം നടപടിക്രമങ്ങള്‍ പാലിക്കാതെ ഫയല്‍ നല്കുന്നതില് വീഴ്ച വരുത്തിയതിനാല്‍ രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ കേരളത്തിന് ലഭിക്കില്ലെന്ന് കഴിഞ്ഞ ദിവസമാണ് റിപ്പോര്‍ട്ട് വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: