താനൂര്‍: പരപ്പനങ്ങാടി, തിരൂര്‍, താനൂര്‍ സ്റ്റേഷനുകളില്‍ മാറിമാറി ചില ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കാനുള്ള നീക്കം ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി ഇടപെട്ട് അട്ടിമറിക്കുന്നതായിപരാതി.
പരപ്പനങ്ങാടിയില്‍ മാവേലി എക്സ്പ്രസ്, ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ്, താനൂരില്‍ കണ്ണൂര്‍-യശ്വന്തപുരം എക്സ്പ്രസ്, തിരൂരില്‍ മറ്റൊരു സൂപ്പര്‍ എക്സ്പ്രസ് എന്നിവക്ക് സ്റ്റോപ്പ് അനുവദിക്കാന്‍ റെയില്‍വേ തീരുമാനിച്ചിരുന്നു. എന്നാല്‍ എംപിയുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് റെയില്‍വേ തീരുമാനത്തില്‍ നിന്നും പിന്മാറിയിരിക്കുകയാണ്.
താനൂരില്‍ നിര്‍ത്തുന്ന സ്റ്റോപ്പുള്ള എല്ലാ ട്രെയിനുകളും പരപ്പനങ്ങാടിയിലും നിര്‍ത്തണമെന്ന എംപിയുടെ വാശിയാണ് റെയില്‍വേ തീരുമാനം മാറ്റാന്‍ കാരണം.
എംപി രാഷ്ട്രീയം കളിക്കുകയാണന്ന് ജനങ്ങള്‍ ആരോപിക്കുന്നു. 60 വര്‍ഷം ലീഗിന്റെ കോട്ടയായിരുന്ന താനൂരില്‍ ഇത്തവണ കാലിടറി വീണതും, ബിജെപി നഗരസഭയില്‍ നടത്തിയ മുന്നേറ്റവുമാണ് എംപിയെ ചൊടിപ്പിച്ചിരിക്കുന്നത്.
ബിജെപിയുടെ ജില്ലയിലെ ശക്തി കേന്ദ്രമായ താനൂരില്‍ വികസനം വരണ്ട എന്ന വാശിയാണ് എംപിക്കുള്ളതെന്ന് ജനങ്ങള്‍ പറഞ്ഞു. 60 വര്‍ഷം ലീഗ് ഭരിച്ചിട്ടും കേരളത്തില്‍ ഏറ്റവും പിന്നോക്കം നില്ക്കുന്ന മണ്ഡലമാണ് താനൂര്‍.
സമീപകാലത്ത് ആയിരങ്ങളാണ് ജാതിമത ഭേതമന്യേ ബിജെപിയില്‍ ചേര്‍ന്നത്.
മുസ്ലീം ഭൂരിപക്ഷമുള്ള മണ്ഡലത്തില്‍ നിന്ന് പി.ടി.ആലിഹാജി, ബാദുഷാ തങ്ങള്‍, ജലീല്‍ കണ്ണന്തള്ളി എന്നിവരുടെ നേതൃത്വത്തില്‍ ആയിരകണക്കിന് മുസ്ലീം മതവിശ്വാസികള്‍ ഇതിനോടകം ബിജെപിയിലെത്തി കഴിഞ്ഞു.
ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് താനൂര്‍ നിവാസികള്‍ നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹമാണ് കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട് സ്റ്റോപ്പ് അനുവദിക്കാനുള്ള അനുമതി നേടിയെടുത്തത്. ഇതാണ് എംപിയെ കൂടുതല്‍ അസ്വസ്ഥനാക്കുന്നത്.
ഇതിന് മുമ്പും എംപി ഇത്തരത്തിലുള്ള നീക്കങ്ങള്‍ നടത്തിയിട്ടുണ്ട്. വാജ്പേയി സര്‍ക്കാര്‍ അനുവദിച്ച ഗുരുവായൂര്‍ റെയില്‍പാതക്കെതിരെ ജില്ലയിലെ രണ്ട് എംപിമാരും സംയുക്താമായി വര്‍ഗ്ഗീയ പ്രചാരണം നടത്തി അട്ടിമറിക്കാന്‍ ശ്രമിച്ചിരുന്നു. മതതീവ്രവാദ സംഘടനകളെ പോലും അന്ന് ഇതിനായി കൂട്ടുപിടിച്ചു.
എംപിയുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ ശക്തമായ സമരപരിപാടികള്‍ ആവിഷ്ക്കരിക്കാനൊരുങ്ങുകയാണ് താനൂര്‍ നിവാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: