കോഴിക്കോട്: ആര്‍എസ്എസ് സംസ്ഥാന സമിതിയംഗം വത്സന് തില്ലങ്കേരി ആക്രമിക്കപ്പെട്ടുവെന്ന് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച് കലാപം കുത്തിപ്പൊക്കാന്‍ ശ്രമിച്ചതിനെ നിസ്സാരവല്‍ക്കരിച്ച ഡിജിപി ലോക്നാഥ് ബഹ്റയുടെ നടപടി ദൗര്‍ഭാഗ്യകരമാണെന്ന് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ പ്രസ്താവനയില്‍ പറഞ്ഞു.
വത്സന് തില്ലങ്കേരിക്കെതിരെ ബോംബേറുണ്ടായെന്ന് തിരുവനന്തപുരം സ്വദേശി വാട്സ് ആപ് സന്ദേശം പ്രചരിപ്പിച്ചതിനെക്കുറിച്ച് പരാതിപ്പെടാനെത്തിയ ആര്‍എസ്എസ് നേതാക്കളുടെ മുന്നിലാണ് ഡിജിപി പ്രശ്നം നിസ്സാരവല്ക്കരിച്ചത്. കണ്ണൂര്‍ ജില്ലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കെ അവിടെയുള്ള പ്രമുഖ നേതാവ് ആക്രമിക്കപ്പെട്ടു എന്ന വാര്‍ത്ത പരന്നാല്‍ അത് പ്രകോപനത്തിനിടയാക്കാം. ഇക്കാര്യം ചൂണ്ടിക്കാണിച്ചപ്പോള്‍ ഈ വ്യാജവാര്‍ത്ത പ്രചരിപ്പിച്ച വ്യക്തി ആരെന്ന് കണ്ടെത്തി സത്വര നടപടിയെടുക്കുന്നതിനുപകരം പരിഹാസ്യരീതിയില് പ്രതികരിച്ചത് സംസ്ഥാനത്തെ പോലീസ് മേധാവിക്ക് ചേര്‍ന്നതല്ല.
പ്രകോപന സ്വഭാവമുള്ള വ്യാജവാര്‍ത്ത പ്രചരിപ്പിച്ച വ്യക്തി വത്സന് തില്ലങ്കേരിക്ക് സുരക്ഷ നല്കുന്ന പോലീസ് ഉദ്യോഗസ്ഥനെ ഫോണില്‍ വിളിച്ച് ഭീഷണിയുടെ സ്വരത്തില്‍ സംസാരിച്ചതും അങ്ങേയറ്റം ഗുരുതരമാണ്. ഈ വ്യക്തി ആരെന്നും, വാര്‍ത്ത പ്രചരിപ്പിക്കാനുള്ള പ്രേരണയെന്തെന്നും അന്വേഷിച്ച് നടപടികളെടുക്കണമെന്ന് ഗോപാലന്‍കുട്ടി മാസ്റ്റര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: