മുംബൈ: സെന്‍സെക്സ് രണ്ടുമാസത്തിനിടയുള്ള ഏറ്റവും ഉയര്‍ന്ന പോയിന്റില്‍. 258 പോയിന്റ് നേടി 27376ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനിരിക്കെ ഓഹരി വിപണി ഏറെ പ്രതീക്ഷയോടെയാണ് ഇതിനെ ഉറ്റുനോക്കുപന്നത്.
നിഫ്റ്റിയില്‍ 84.30(8470.80) പോയിന്റ് വര്‍ധനവുണ്ടായി. ത്രൈമാസ ഫലങ്ങള്‍ പുറത്തുവന്ന എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ കമ്യൂണിക്കേഷന്‍സ്, എച്ച്സിഎല്‍ എന്നിവയുടെ ഓഹരികളിലും ഇത് പ്രതിഫലിച്ചു. എച്ച്ഡിഎഫ്സി ബാങ്ക് 1.84 ശതമാനവും, ടാറ്റ കമ്യൂണിക്കേഷന്‍സ് 5.95 ശതമാനവും നേട്ടമുണ്ടാക്കി. എന്നാല്‍ ഭാരതി എയര്‍ടെല്ലിന്റേയും ഇന്‍ഫോസിസിന്റേയും ഓഹിരികളില്‍ ഒരു ശതമാനം ഇടിവുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: