തലശ്ശേരി: ബിജെപി ബൂത്ത് പ്രസിഡണ്ട് അണ്ടല്ലൂരിലെ സന്തോഷിനെ (52) കൊലപ്പെടുത്തിയ സംഘത്തിലെ സിപിഎം പ്രവര്‍ത്തകനായ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു.
പാലയാട്ടെ വൈഷ്ണവ് എന്ന ബാബു(26)നെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ ഏഴ് പേര് അറസ്റ്റിലായി. ഒരാളെ കൂടി പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു. കോടതി റിമാന്റ് ചെയ്ത പ്രതികളെ കൂടുതല്‍ തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ട് കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ 18ന് രാത്രിയിലാണ് വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന സന്തോഷ് കുമാറിനെ സിപിഎം ക്രിമിനല്‍ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: