കുമളി: കുമളിയില്‍ പോലീസുകാരന് മര്‍ദ്ദനമേറ്റ സംഭവം നടന്ന് ആഴ്ചകള്‍ കഴിഞ്ഞിട്ടും ഒരാളെ പോലും പിടികൂടാന്‍ പോലീസിന് കഴിഞ്ഞില്ല. മകരവിളക്കിനോട് അനുബന്ധിച്ച് കുമളി ടൗണില്‍ ഗതാഗതം നിയന്ത്രിക്കാന്‍ നിന്ന എം എസ് ഷാജി എന്ന പോലീസുകാരനെയാണ് സി പി എം ഗുണ്ടകള്‍ താമസിക്കുന്ന ലോഡ്ജില്‍ കയറി ആക്രമിച്ചത്.
ഷാജി കരിമണ്ണൂര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥനായിരുന്നു. വണ്ടന്മേട് കവലയില്‍ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്ന രീതിയില്‍ പാര്‍ക്ക് ചെയ്തിരുന്ന സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ കാര്‍ മാറ്റി പാര്‍ക്ക് ചെയ്യാന്‍ ആവശ്യപ്പെട്ടതാണ് അക്രമത്തിന് കാരണമായത്.
ഇതിനെ തുടര്‍ന്ന് സിപിഎം പ്രാദേശിക നേതാക്കളുടെ നേതൃത്വത്തില്‍ ഇദ്ദേഹത്തെ തൊട്ടടുത്ത താമസ സ്ഥലത്തെത്തി ആക്രമിച്ചു. പരാതിയിന്മേല് കണ്ടാലറിയാവുന്ന ഏഴോളം പേരെ പ്രതിയാക്കി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും ഇതുമായി ബന്ധപ്പെട്ട ഒരാളെപ്പോലും അറസ്റ്റ് ചെയാന്‍ കഴിഞ്ഞിട്ടില്ല. ഭരണകക്ഷി നേതാക്കളുടെ സമ്മര്‍ദ്ദമാണ് ഇതിനു കാരണമായി പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: