തുറവൂര്‍: കടല്‍മണല്‍ വാരുന്ന വലിയ വള്ളം അര്‍ദ്ധരാത്രിയില്‍ സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്തു. തുറവൂര്‍ പതിനെട്ടാം വാര്‍ഡില്‍ പടിഞ്ഞാറെ മനക്കോടം ഇല്ലിക്കല്‍ പള്ളിത്തറ രാജുവിന്റെ വലിയ കേവു വള്ളമാണ് തകര്‍ന്നത്. പടിഞ്ഞാറെ കാടിന് സമീപത്തെ തോട്ടില്‍ കെട്ടിയിരുന്ന വള്ളത്തിന്റെ കെട്ടുകള്‍ കുത്തി പൊട്ടിച്ച് വള്ള ത്തിന്റെ പലകകള്‍ ഇളക്കി മാറ്റി ഉപയോഗിക്കാനാവാത്ത വിധം നശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച അര്‍ദ്ധരാത്രിയിലായിരുന്നു സംഭവം. തിങ്കളാഴ്ച പുലര്‍ച്ചെ നാലിന് രാജു തൊഴിലിനു പോകാന്‍ എത്തിയപ്പോഴാണ് വള്ളം തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്. കുത്തിയതോട് പോലിസില്‍ പരാതി നല്കി. പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഏകദേശം ഒന്നര ലക്ഷം രൂപായുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: