ആലപ്പുഴ: ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് രൂപീകൃതമായതിന്റെ വാര്‍ഷികദിനമായ ഇന്ന് (ജനുവരി 25) ദേശീയ സമ്മതിദായകദിനമായി ആഘോഷിക്കും. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രതിജ്ഞയെടുക്കും. ജനാധിപത്യത്തിന്റെ ആശയം വ്യാപിപ്പിക്കുന്നതിനും സമ്മതിദാനാവകാശ വിനിയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് പ്രതിജ്ഞ. രാവിലെ 11ന് അതത് ഓഫീസുകളിലും സ്ഥാപനങ്ങളിലും പ്രതിജ്ഞയെടുക്കണമെന്നാണ് നിര്‍ദേശം.
സമ്മതിദായക പ്രതിജ്ഞ ഇനിപ്പറയുന്നു: ജനാധിപത്യത്തില്‍ അടിയുറച്ചു വിശ്വസിക്കുന്ന ഇന്ത്യന്‍ പൗര•ാരായ ഞങ്ങള്‍, രാജ്യത്തിന്റെ ജനാധിപത്യ പാരമ്പര്യവും സ്വതന്ത്രവും നീതിയുക്തവും സമാധാനപരവുമായ തെരഞ്ഞെടുപ്പിന്റെ അന്തസ്സ് കാത്തൂസൂക്ഷിക്കുമെന്നും, ജാതി, മതം, ഭാഷ തുടങ്ങിയ പരിഗണനകള്‍ക്കോ മറ്റേതെങ്കിലും പ്രലോഭനങ്ങള്‍ക്കോ വശംവദരാകാതെ എല്ലാ തെരഞ്ഞെടുപ്പുകളിലും സധൈര്യം വോട്ടുചെയ്യുമെന്നും ഇതിനാല്‍ പ്രതിജ്ഞ ചെയ്യുന്നു. ഇന്ന് രാവിലെ 11.30ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എം.കെ.കബീറിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ സമ്മതിദായകരുടെ പ്രതിജ്ഞ, മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം, സ്റ്റുഡന്റ് അംബാസിഡര്‍മാര്‍ക്കുള്ള പ്രശംസാ പത്ര വിതരണം എന്നിവ ജില്ല തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടര്‍ വീണ.എന്‍.മാധവന് നിര്‍വഹിക്കും. യുവ വോട്ടര്‍മാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണം സബ് കളക്ടര്‍ എസ്. ചന്ദ്രശേഖര്‍ നടത്തും. ഹൂസൂര്‍ ശിരസ്തദാര്‍ വി.എസ്. ജയപ്രകാശ് കുറുപ്പ് പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: