ആലപ്പുഴ: വണ്ടാനം ടിഡി മെഡിക്കല്‍ കോളേജിലെ തകരാറിലായ കെ ബ്ലോക്കിലെ എസി ചില്ലര്‍ പ്ലാന്റ് അടിയന്തിരമായി പ്രവര്‍ത്തിപ്പിക്കുന്നതിന് മന്ത്രി ജി.സുധാകരന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. ഞായറാഴ്ച രാത്രി മുതല്‍ എസി പ്രവര്‍ത്തന രഹിതമായിരുന്നു. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. റംലാല് ആണ് ഈ വിവരം മന്ത്രിയുടെ ഓഫീസില്‍ അറിയിച്ചത്. ഐസിയു വിലെ രോഗികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കുവാന്‍ താത്കാലിക എസി പിടിപ്പിക്കുകയും ഇന്നും നാളെയുമായി പഴയ രീതിയില്‍ എ.സി പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു. ഇത് നന്നാക്കുന്നതിനായി തിരുവനന്തപുരത്ത് നിന്നും ഇതിന്റെ ഏജന്‍സിയെ അറിയിക്കുകയും നന്നാക്കുവാനുള്ള പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: