ആലപ്പുഴ: മെഡിക്കല്‍ കോളേജ് ആശുപത്രിലെ അനധികൃത പാര്‍ക്കിങില്‍ മരുന്നുമായെത്തിയ വാഹനവും കുടുങ്ങി. ഇന്നലെ രാവിലെ 11 ഓടെയായിരുന്നു സംഭവം. തിരുവനന്തപുരത്ത് നിന്ന് ആശുപത്രിയിലേക്ക് മരുന്നുമായി എത്തിയ ഇന്‍സുലേറ്റ് ലോറിയില്‍ നിന്നും സ്റ്റോറിലേക്ക് മരുന്ന് ഇറക്കാന്‍ ശ്രമിക്കുന്നതിടെ കുടുങ്ങുകയായിരുന്നു.
അനധികൃതവാഹന പാര്‍ക്കിങ്മൂലം മരുന്നു സ്റ്റോറിലേക്ക് മാറ്റാന്‍ വളരെ താമസം നേരിട്ടു. പല പ്രധാനമരുന്നുകളും വളരെ വൈകിയാണ് ഫാര്‍മസിയില്‍ എത്തിയത്. ഫാര്‍മസിയില്‍ രോഗികളുടെ വന്‍തിരക്കായിരുന്നു. മരുന്ന് എത്താന്‍ വൈകിയത് പ്രതിസന്ധി രൂക്ഷമാക്കി.
അനധികൃത പാര്‍ക്കിങ് ജനങ്ങള്‍ക്ക് ദുരിതം വിതയ്ക്കുകയാണ്. മോര്‍ച്ചറിയുടെ സമീപത്താണ് ഫാര്‍മസി സ്റ്റോര്‍. ഈ ഭാഗത്തെ വാഹന പാര്‍ക്കിങ് ആംബുലന്‍സിനും ഗതാഗത തടസ്സമുണ്ടാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: