കൊച്ചി: ചില സ്വാശ്രയ മാനേജുമെന്റുകള്‍ പിടിച്ചുപറി നടത്തുന്നുവെന്ന് കോണ്‍ഗ്രസ് നേതാ എ.കെ ആന്റണി. വിജിലന്‍സിന്റെ അഴിമതിവിരുദ്ധ പ്രവര്‍ത്തനം തുടങ്ങേണ്ടത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നാണ്. ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം വിദ്യാര്‍ത്ഥി രാഷ്ട്രീയം ഇല്ലാതായതാണെന്നും ആന്റണി പറഞ്ഞു.
എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച എ.സി ജോസ് അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എ.കെ. ആന്റണി. വിദ്യാഭ്യാസ മേഖല അഴിമതിയുടെ കൂത്തരങ്ങായി മാറി. ഗുരുവിന്റെ കസേര കത്തിക്കുന്ന സംഘടനാപ്രവര്‍ത്തനം കാടത്തമാണെന്നും ആന്റണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: