കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സിപിഎം ക്രിമിനല്‍ സംഘങ്ങളായ കൊടും കുറ്റവാളികള്‍ കഴിയുന്ന സെല്ലില്‍ നിന്നും വന്‍തോതില്‍ ലഹരി വസ്തുക്കള്‍ പിടികൂടിയതായി സൂചന. കഴിഞ്ഞദിവസം നടത്തിയ റെയ്ഡിലാണ് ഇവ കണ്ടെടുത്തത്. എന്നാല്‍ ബന്ധപ്പെട്ടവര്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല. ജയിലര്‍ ഉള്‍പ്പെടെയുള്ള പലരെയും പത്രം ഓഫീസുകളില്‍ നിന്നും വിളിച്ചെങ്കിലും കൃത്യമായ ഉത്തരം നല്‍കാതെ ഒഴിഞ്ഞുമാറുകയായിരുന്നു. ടി.പി.ചന്ദ്രശേഖരന് വധക്കേസിലെ പ്രതികളുടെ താമസസ്ഥലത്തു നിന്നാണ് ഇവ കണ്ടെടുത്തത്. കിലോഗ്രാം കണക്കിന് കഞ്ചാവ്, മദ്യക്കുപ്പികള്‍, കെട്ടുകണക്കിന് ബീഡി, ഹാന്‍സ് തുടങ്ങിയ ലഹരിവസ്തുക്കളാണ് കണ്ടെത്തിയത്. ചില ജയില്‍ അധികൃതരുടെ അറിവോടെയാണ് ഇവ ഇവിടെ എത്തിച്ചതെന്ന് സംശയിക്കുന്നു. സിപിഎമ്മിന്റെ കൊടുംകുറ്റവാളികളായ തടവുകാര്‍ക്ക് പ്രത്യേക പരിഗണനയാണ് ജയിലുകളില്‍ നല്‍കുന്നത്. സംഭവം ഒതുക്കിത്തീര്‍ക്കാനും ശ്രമം നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: