പതിനൊന്നാം തവണയും തുടര്‍ച്ചയായി കലാകിരീടം ചൂടിയ കോഴിക്കോടിന്റെത് റെക്കാര്‍ഡ് നേട്ടം. ഏറ്റവും കൂടുതല്‍ തവണ കിരീടം നേടുന്ന ജില്ലയെന്ന ഖ്യാതി കോഴിക്കോടിന് സ്വന്തം. കലോത്സവ ചരിത്തില്‍ 18ാം തവണയാണ് കോഴിക്കോട് കിരീടം നേടുന്നത്. 2007 മുതല്‍ തുടര്‍ച്ചയായി കോഴിക്കോട് കലാകിരീടം ചൂടിവരികയാണ്. തിരുവനന്തപുരത്തിനായിരുന്നു ഏറ്റവു തവണ കിരീടം ചൂടിയ റിക്കാര്‍ഡ്.
കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്ത് നടന്ന കലോത്സവത്തില്‍ പാലക്കാടിനെ മറികടന്ന് കോഴിക്കോട് കിരീടം നേടുകയായിരുന്നു. 2015ല്‍ പാലക്കാടിനൊപ്പം കോഴിക്കോടിന് കിരീടം പങ്കിടേണ്ടി വന്നതൊഴിച്ചാല്‍ കോഴിക്കോടിന്റെ സമ്പൂര്‍ണ്ണാധിപത്യമായിരുന്നു കഴിഞ്ഞ വര്‍ഷങ്ങളില്‍. 2007ല്‍ ഹാട്രിക് വിജയം ലക്ഷ്യംവെച്ചെത്തിയ പാലക്കാടിനെ പരാജയപ്പെടുത്തിയായിരുന്നു കോഴിക്കോട് കിരീടത്തില്‍ മുത്തമിട്ടത്.
കോഴിക്കോടിന് സംഘാടകര്‍ അപ്പീലുകള്‍ ആവശ്യത്തിലേറെ അനുവദിച്ചുവെന്ന് ചൂണ്ടിക്കാട്ടി ആവര്‍ഷവും പാലക്കാട് റണ്ണേഴ്സ്അപ്പിനുളള ട്രോഫി ബഹിഷ്ക്കരിക്കുകയുണ്ടായി. ആതിഥേയരായ കണ്ണൂരാവട്ടെ 2003ല്‍ ആലപ്പുഴയില്‍ നിന്നും നേടിയ സ്വര്‍ണ്ണകപ്പ് സ്വന്തം മണ്ണില്‍വെച്ച് തിരിച്ചുപിടക്കാമെന്നുളള മോഹത്തോടെയായിരുന്നു മത്സരത്തിനിറങ്ങിയത്. എന്നാല്‍ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപെടേണ്ടി വന്നു.
1957 ല്‍ കലോത്സവം ആരംഭിച്ചതിനു ശേഷം കിരീടം അഞ്ചുതവണ രണ്ടുവീതം പേര്‍ക്ക് പങ്കുവെയ്ക്കേണ്ടി വന്നിട്ടുണ്ട്.1975 ല്‍ കോട്ടയം-ഇരിങ്ങാലക്കുട, 1980 ല്‍ തിരുവനന്തപുരം-ആലുവ,2000ല്‍ കണ്ണൂര്‍-ഏറണാകുളം,2015ല്‍ കോഴിക്കോട്-പാലക്കാട് എന്നിവയായിരുന്നു സ്വര്ണ്ണക്കപ്പുകള് പങ്കിട്ടത്. ആറുമാസം വീതം സ്വര്‍ണ്ണകപ്പ് കൈവശം വെയ്ക്കുകയാണ് പതിവ്.
1987 ല്‍ കോഴിക്കോട് നടന്ന കലോത്സവത്തിലാണ് 117.5 പവന് തൂക്കം വരുന്ന സ്വര്‍ണ്ണക്കപ്പ് കലോത്സവ വിജയികളായ ജില്ലയ്ക്ക് വിദ്യാഭ്യാസ വകുപ്പ് നല്കി തുടങ്ങിയത് ആദ്യ മൂന്നു തവണ തുടര്‍ച്ചയായി തിരുവനന്തപുരത്തിനായിരുന്നു കപ്പ് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: