അരൂര്‍: ശാന്തിഗിരി ആശ്രമ സ്ഥാപകന്‍ കരുണാകരഗുരുവിന്റെ ജന്മഗൃഹമായ ചന്തിരൂര്‍ ആശ്രമത്തില്‍ തീര്ഥയാത്രാവാര്ഷികം ആഘോഷിച്ചു. എ.എം. ആരിഫ് എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്തു. ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ചൈതന്യ ജ്ഞാന തപസ്വി അധ്യക്ഷത വഹിച്ചു.
ജനനി വിജ്ഞാന തപസ്വിനി, ഫാ. ലൂയീസ്, സ്വാമി ചിത്തശുദ്ധന്ജ്ഞാന തപസ്വി, സ്വാമി ജ്യോതി ചന്ദ്രന്ജ്ഞാന തപസ്വി, സ്വാമി ശരണ്യപ്രകാശ ജ്ഞാന തപസ്വി, സ്വാമി ‘ാസുരജ്ഞാന തപസ്വി, കെപിസിസി നിര്‍വാഹക സമിതി അംഗം സി.കെ. ഷാജി മോഹന്‍, അരൂര്‍ ഗ്രാമപഞ്ചായത്ത് അംഗം സി.കെ. പുഷ്പന്, റിട്ട. ജില്ലാ ജ!ഡ്ജി മുരളി ശ്രീധര്‍, പി.ജി. രമണന്, അജിത് കുമാര്‍, വി. വേണുഗോപാല്‍, പി.കെ. സുരേഷ് കൃഷ്ണ, എം.പി. പ്രമോദ്, ബിജു ചിദംബരന്, വി.വി. അനോഷ്, എം. റെജി, എം.എന്‍. നിഷ, അമൃത സതീശന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: