കണ്ണൂര്‍: അണ്ടല്ലൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന സന്തോഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആറ് സിപിഎം പ്രവര്‍ത്തകരെ കേസന്വേഷിക്കുന്ന പോലീസ് സംഘം അറസ്റ്റു ചെയ്തതോടെ പൊളിയുന്നത് സിപിഎമ്മിന്റെ മറ്റൊരു കളളപ്രചാരണം കൂടി. എല്ലാ കാലത്തും സിപിഎം ഇതര പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ ശേഷം തങ്ങള്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്ന് പ്രഖ്യാപിക്കുക സിപിഎമ്മിന്റെ രീതിയാണ്. ഇതേ രീതി സന്തോഷിന്റെ വധത്തിനു ശേഷവും സിപിഎം നേതൃത്വം കഴിഞ്ഞ രണ്ടു ദിവസമായി തുടര്‍ന്നു വരികയായിരുന്നു. കുടുംബവഴക്കാണ് സന്തോഷിന്റെ മരണത്തിന് കാരണമെന്ന് കൊല്ലപ്പെട്ട സമയംതൊട്ട് സിപിഎം നേതൃത്വം പ്രചരിപ്പിച്ചു വരികയായിരുന്നു. കൊലപ്പെടുത്തുക മാത്രമല്ല കൊല്ലപ്പെട്ടവരുമായി ബന്ധപ്പെട്ട് കുപ്രചരണങ്ങള്‍ നടത്തുകയും കൊല്ലപ്പെട്ടതിനെ മറ്റ് പല സംഭവങ്ങളുമായി ബന്ധപ്പെടുത്തി കളളക്കഥകള്‍ പ്രചരിപ്പിക്കുകയുമാണ് സിപിഎമ്മിന്റെ പതിവ് രീതി. മാത്രമല്ല പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊലപാതകത്തില്‍ പങ്കെടുത്തതായി തെളിഞ്ഞാല്‍ നടപടിയെടുക്കുമെന്നും നേതാക്കള്‍ അവകാശപ്പെടും. എന്നാല്‍ പിന്നീട് നേതാക്കളടക്കം പിടിയിലാകുന്നതോടെ പാര്‍ട്ടി പ്രതിരോധത്തിലാവുകയും പ്രതികളാകുന്ന നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും വേണ്ടി നിയമസഹായമുള്‍പ്പെടെ എല്ലാ സഹായവും നല്കി വരുന്നതും പതിവാണ്.
തലശ്ശേരിയിലെ എന്‍ഡിഎഫ് പ്രവര്ത്തകന് ഫസലിന്റെ കൊലപാതകം മുതല്‍ പ്രമാദമായ ടിപി വധത്തില്‍ വരെ സിപിഎം തങ്ങള്‍ക്ക് സംഭവങ്ങളില്‍ പങ്കില്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പൊതുസമൂഹം തിരിച്ചറിഞ്ഞതാണ്. ഫസല്‍ വധക്കേസില്‍ രക്തംപുരണ്ട കാവി തൂവാല ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീടിന് മുന്നില്‍ നിക്ഷേപിച്ച് കൊലപാതകം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമം നടത്തി. ഒടുവില്‍ ഏരിയാ നേതാക്കളുള്‍പ്പെടെ അറസ്റ്റിലാവുകയും നാടുകടത്തപ്പെടുകയും ചെയ്തതോടെ സിപിഎമ്മിന്റെ ന്യൂനപക്ഷ സ്നേഹത്തിന്റെയും കളള പ്രചാരണത്തിന്റെയും മൂടുപടം അഴിഞ്ഞു വീഴുകയായിരുന്നു.
സിപിഎം വിട്ട് ആര്‍എംപി രൂപീകരിച്ച ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ സംഭവത്തിലും സമാന കളളപ്രചാരണം കൊലപാതകം നടന്ന ഘട്ടംതൊട്ട് പ്രചരിപ്പിച്ചിരുന്നു. സംഭവത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് അന്നത്തെ സംസ്ഥാന സെക്രട്ടറിയും ഇന്നത്തെ മുഖ്യമന്ത്രിയുമായ സിപിഎം നേതാവ് പിണറായി വിജയന് പ്രസ്താവിക്കുകയുണ്ടായി. കൃത്യം നടത്താനുപയോഗിച്ച വാഹനത്തിന്റെ മുകളില്‍ ഇന്‍ഷാഅളളാ എന്നെഴുതി വെച്ച് കൊലപാതക കുറ്റം ഇസ്ലാം തീവ്രവാദികളുടെ മേല്‍ കെട്ടിവെക്കാന്‍ ശ്രമം നടത്തിയിരുന്നു. സിപിഎമ്മിന്റെ സ്ഥിരം ക്രിമിനലുകളും പാനൂരില്‍ നിന്നുളള ഏരിയാ കമ്മിറ്റിയംഗം പി.കെ.കുഞ്ഞനന്തന് ഉള്‍പ്പെടെയുളള ഉന്നത നേതാക്കള്‍ അറസ്റ്റിലാവുകയും ചെയ്തതോടെ സകല വാദങ്ങളും കളളപ്രചാരണങ്ങളും പൊളിയുകയായിരുന്നു.
സമാനമായ രീതിയില്‍ പയ്യന്നൂരിലെ വിനോദ് കുമാറിനെ കൊലപ്പെടുത്തിയപ്പോഴും സിപിഎം പ്രചാരണം നടത്തിയിരുന്നു. പാപ്പിനിശ്ശേരിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന സജിത്തിനെ കൊലപ്പെടുത്തിയപ്പോഴും സ്ത്രീ വിഷയവുമായി ബന്ധപ്പെട്ട് കളള പ്രചാരണം നടത്തിയിരുന്നു. എന്നാല്‍ സിപിഎം പ്രവര്‍ത്തകരായ പ്രദേശവാസികള്‍ പിടിക്കപ്പെട്ടതോടെ സിപിഎമ്മിന്റെ പൊയ്മുഖം പൊളിഞ്ഞു വീഴുകയായിരുന്നു. ഇതു കൂടാതെ നിരവധി കൊലപാതകങ്ങളുമായി ബന്ധപ്പെട്ടും അക്രമങ്ങളുമായി ബന്ധപ്പെട്ടും ആദ്യം നിഷേധക്കുറിപ്പിറക്കുകയയും ഒടുവില്‍ പാര്‍ട്ടി പ്രതിരോധത്തിലാവുകയും ചെയ്യാറാണ് പതിവ്. അണ്ടല്ലൂരിലെ സന്തോഷിന്റെ കൊലപാതകത്തിലും പ്രതിപട്ടികയില്‍ സിപിഎമ്മുകാരെത്തിയതോടെ സിപിഎമ്മിന്റെ കളളത്തരത്തിന്റെ പൊളളത്തരമാണ് പൊതുസമൂഹത്തിന് മുന്നില്‍ തുറന്നു കാട്ടപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: