നെടുമങ്ങാട്: നെടുമങ്ങാട് കരിപ്പൂര്‍ റോഡിന്റെ അവസ്ഥ ദയനീയം. റോഡിന്റെ ഒരു വശം ആഴ്ചകള്‍ക്കു മുന്‍പ് വാട്ടര്‍അതോറിട്ടി വെട്ടിപ്പൊളിച്ച കുഴി മണ്ണിട്ട് മൂടി. തൊട്ടു പിറകെ കെ.എസ്ഇ ബി ക്കാരെത്തി റോഡിന്റെ മറുവശം വെട്ടിപ്പൊളിച്ചു. കേബിള്‍ ഇടുന്ന ജോലി ഒച്ചിഴയുന്ന വേഗത്തില്‍ നടക്കുകയാണിപ്പോള്‍. വാഹനങ്ങള്‍ ഏറെ പണിപ്പെട്ടാണ് ഈ റോഡിലൂടെ കടന്നു പോകുന്നത്. ഈ സമയത്തു ഉണ്ടാകുന്ന പൊടിപടലം അസഹനീയമാണ്. വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകളിലും പൊടി കാരണം ആരും കയറുന്നില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന കുട്ടികളും, കാല്‍നടയാത്രക്കാരും പൊടിപടലം കാരണം ഏറെ ബുദ്ധിമുട്ടിയാണ് ഇതിലൂടെ കടന്നു പോകുന്നത്. റോഡിന്റെ ദുരവസ്ഥ പരിഹരിക്കുന്നതുവരെ റോഡില്‍ നിന്നും പൊടിപടലം ഉയരുന്നത് ഒരുപരിധിവരെ തടയാന്‍ വെള്ളം തളിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: