കൊട്ടാരക്കര: റയില്‍വെ സ്റ്റേഷനില്‍ മൂന്നാം പ്ലാറ്റ്‌ഫോം നിര്‍മ്മിക്കാനും മൈലത്ത് വില്ലേജ്ഓഫീസിനു സമീപം അടിപ്പാത നിര്‍മ്മിക്കാനും രൂപരേഖ തയ്യാറാക്കുമെന്ന് റയില്‍വെ മധുര സീനിയര്‍ ഡിവിഷണ്‍ എന്‍ജിനീയര്‍ മനോഹരന്‍ അറിയിച്ചു.
മൈലം വില്ലേജ് ഓഫീസിനു സമീപം പള്ളിക്കല്‍ റോഡ് സംസ്ഥാന ഹൈവേയുമായി ബന്ധിപ്പിക്കുന്നതിനാണ് ഈ അടിപ്പാത. എം.ജി.എം.ഓവര്‍ബ്രിഡ്ജ് റോഡ് നിര്‍മ്മാണത്തിനുള്ള തടസങ്ങള്‍ നീക്കാനും ധാരണയായിട്ടുണ്ട്.
മൈലം ക്ഷേത്രം ഭാഗവും കുന്നത്തുവാതുക്കല്‍ ഭാഗവും ബന്ധിപ്പിക്കുന്ന തരത്തില്‍ അടിപ്പാത നിര്‍മ്മിക്കുന്നതിനുള്ള പദ്ധതി നിര്‍ത്തി വച്ചിരിക്കുകയാണ്. ഇവിടെ മേല്‍പ്പാലം നിര്‍മ്മിക്കാനുള്ള പദ്ധതി തയ്യാറാക്കി റയില്‍വേ ബോര്‍ഡിന് സമര്‍പ്പിക്കും. ഇവിടെ അടിപ്പാത നിര്‍മ്മിക്കുന്നതിനുള്ള പദ്ധതി നിര്‍ത്തിവച്ചിരിക്കുകയാണ്. ഇവിടെ മേല്‍പ്പാലം നിര്‍മ്മിക്കാനുള്ള പദ്ധതി തയ്യാറാക്കി റയില്‍വേ ബോര്‍ഡിന് സമര്‍പ്പിക്കും. റയില്‍വെ ഭൂമിയില്‍ വ്യാപകമായ കയ്യേറ്റങ്ങളുണ്ടെന്നും ഡിവിഷണല്‍ റയില്‍വെ മാനേജരേയും ഗേജ് കണ്‍വര്‍ഷന്‍ വിഭാഗത്തെയും ധരിപ്പിച്ച് നടപടികളെടുക്കുമെന്നും എന്‍ജിനീയര്‍ പറഞ്ഞു. കൊട്ടാരക്കരയിലെ ഒന്നാം പ്ലാറ്റ്‌ഫോമിലെ മേല്‍ക്കൂര മാറ്റിസ്ഥാപിക്കുക, രണ്ടാം പ്ലാറ്റ്‌ഫോം ടൈലുകള്‍ പാകുക, പാര്‍ക്കിങ് മേഖല വിപുലീകരിക്കുക, സ്റ്റേഷന് മുന്നില്‍ ഹൈമാസ്റ്റ് വിളക്ക് സ്ഥാപിക്കുക, കുടിവെള്ളടാപ്പുകള്‍ മാറ്റിസ്ഥാപിക്കുക, കിണര്‍ ശുചീകരിക്കുക, ഗുഡ്‌ഷെഡ് റോഡ് നവീകരിക്കുക, നടപ്പാലത്തില്‍ വിളക്കുകള്‍ സ്ഥാപിക്കുക, നശിച്ചുകിടക്കുന്ന ക്വാട്ടേഴ്‌സുകള്‍ പൊളിച്ചുമാറ്റുക, കൂടുതല്‍ ഇരിപ്പിടങ്ങള്‍ സ്ഥാപിക്കുക, ഇന്‍വര്‍ട്ടര്‍ സ്ഥാപിക്കുക, അപകട നിലയിലുള്ള മരങ്ങള്‍ മുറിച്ചുമാറ്റുക, കാത്തിരിപ്പുകേന്ദ്രം വൃത്തിയാക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങളെന്നു സംഘം വിലയിരുത്തി. ഇവ ഉടന്‍ തന്നെ നടപ്പാക്കുമെന്ന് എന്‍ജിനീയര്‍ പറഞ്ഞു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപി സംഘം ഡിവിഷണല്‍ എന്‍ജിനീയര്‍ക്ക് നിവേദനം നല്‍കി .എഴുകോണ്‍, കുണ്ടറ ഈസ്റ്റ്, കൊട്ടാരക്കര, മൈലം, മൈലം വില്ലേജ് ഓഫീസ്, കുന്നതു വാതുക്കല്‍, കുര, ആവണീശ്വരം, കാര്യറ എന്നിവടങ്ങളില്‍ സംഘം സന്ദര്‍ശനം നടത്തി. അസി.ഡിവിഷണല്‍ എന്‍ജിനീയര്‍ അരുള്‍രാജ് ശങ്കര്‍, സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍മാരായ കറുപ്പുസ്വാമി, വത്സണ്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
















