കോട്ടയം: ക്രിസ്ത്യന്‍ മാനേജുമെന്റുകള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സമുദായത്തെ ആക്ഷേപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസ്താവന പിന്‍വവലിക്കണമെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാനും എന്‍ഡിഎ ദേശീയ സമിതിയംഗവുമായ പി.സി. തോമസ് ആവശ്യപ്പെട്ടു.
സ്വകാര്യ കോളേജുകളിലെ വന്‍ ക്യാപിറ്റേഷന്‍ സംബന്ധിച്ച് പ്രശ്‌നമുണ്ടായപ്പോള്‍ കോഴയെ ഫീസാക്കി മാറ്റിയ സര്‍ക്കാരിന്റെ അധിപനാണ് ഇപ്പോള്‍ ഒരു സമുദായത്തെ ആക്ഷേപിക്കുന്നതെന്നും തോമസ് പറഞ്ഞു.
പ്രതിഷേധിച്ചവരെ തല്ലിയൊതുക്കി ജയിലിലടയ്‌ക്കാതെ ദളിത് പീഡനങ്ങള്‍ക്കെതിരെ നടപടിയെടുക്കുകയാണ് വേണ്ടത്. തലശേരിയില്‍ ബിജെപി പ്രവര്‍ത്തകനെ കൊലപ്പെടുത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കാതിരുന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ രണ്ടാം വിമോചന സമരത്തെ നേരിടേണ്ടിവരും. പോലീസ് സ്റ്റേഷനില്‍ അക്രമം നടത്തി പ്രതികളെ രക്ഷപ്പെടുത്തിയ സംഭവം അന്വേഷിക്കണമെന്നും തോമസ് ആവശ്യപ്പെട്ടു.
















