തൊടുപുഴ: ഇടവെട്ടിയില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ഷോപ്പിന് ദുരൂഹ സാഹചര്യത്തില്‍ തീപിടിച്ചു. ഇന്നലെ രാവിലെ കെട്ടിടം ഉടമസ്ഥനാണ് വിവരം അറിയുന്നത്. തുടര്‍ന്ന് മെഡിക്കല്‍ഷോപ്പ് ഉടമ ജയകൃഷ്ണനെ വിവരം അറിയിച്ചു. ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി കടയുടമ ജയകൃഷ്ണന്‍ പറഞ്ഞു.
തൊടുപുഴയില്‍ നിന്നുള്ള പോലീസ് സംഘവും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി അന്വേഷണം നടത്തി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരുന്നതായി തൊടുപുഴ എസ്.ഐ അറിയിച്ചു. പ്രതികളെ എത്രയും വേഗം പിടികൂടണമെന്ന് ഓള്‍ കേരള റീട്ടെയില്‍ കെമിസ്റ്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് മനോജ് കോക്കാട്ട് ആവശ്യപ്പെട്ടു.
















