ശബരിമല: ശബരിമലയില്‍ സ്ത്രീ പ്രവേശനം നിരോധിച്ചിട്ടില്ലെന്നും ലളിതമായ നിയന്ത്രണങ്ങള്‍ മാത്രമാണ് ഏര്‍പ്പെടുത്തിയിരിക്കുതെന്നും വനിതാ കമ്മീഷന്‍ അംഗം ഡോ. പ്രമീളാദേവി. ലളിതമായ നിയന്ത്രണങ്ങള്‍ ജീവിതത്തിന്റെ ഭാഗമാണ്.
ന്യായമായ ഈ നിയന്ത്രണങ്ങള്‍ ഭക്തരായ എല്ലാ സ്ത്രീകള്‍ക്കും മനസിലാകും. ബാല്യത്തിലും ജീവിതത്തിന്റെ മദ്ധ്യാഹ്ന കാലത്തും സത്രീകള്‍ക്ക് അയ്യപ്പനെ കണ്ടു തൊഴാന്‍ സാധിക്കുന്നുണ്ട്. അയ്യപ്പനെ കാണാന്‍ അരനൂറ്റാണ്ട് കാത്തിരുന്ന ശേഷം വരുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാനാവില്ലെന്നും അവര്‍ പറഞ്ഞു.
സംസ്ഥാനത്തെ വിവിധ കോളേജുകളില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരിടേണ്ടി വരുന്ന അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടതായി അവര്‍ പറഞ്ഞു. വിദ്യാര്‍ത്ഥിനികളുടെ മൊഴിയെടുക്കാന്‍ കമ്മീഷന്റെ അന്വേഷണ വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കി. തന്റെ പരിധിയിലുള്ള കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകളില്‍ നേരിട്ട് അന്വേഷിക്കുമെന്നും ശക്തതമായ നടപടിക്ക് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്നും അവര്‍ പറഞ്ഞു.
















